---
title: "ഓണസദ്യ കഴിച്ച് ഇരുന്നാൽ പോരായിരുന്നോ? വയനാട്ടിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ"
english_title: "Youth arrested with MDMA and cannabis in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312888/youth-arrested-with-mdma-and-cannabis-in-wayanad"
published_at: "2025-09-04T13:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b94484a4762_mdma.jpg"
keywords: []
---

# ഓണസദ്യ കഴിച്ച് ഇരുന്നാൽ പോരായിരുന്നോ? വയനാട്ടിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാരകമയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. 1.25 ഗ്രാം എംഡിഎംഎയും, 0.870 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പനമരത്തിനടുത്ത കമ്പളക്കാട് മടക്കിമല സ്വദേശി ചെറുവനശ്ശേരി അജ്‌നാസ് നെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാരകമയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. 1.25 ഗ്രാം എംഡിഎംഎയും, 0.870 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പനമരത്തിനടുത്ത കമ്പളക്കാട് മടക്കിമല സ്വദേശി ചെറുവനശ്ശേരി അജ്‌നാസ് നെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളില്‍ നിന്നും എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഹുക്കയും മറ്റും കണ്ടെടുത്തിട്ടുണ്ട്. എസ്ഐമാരായ വി. രാജു, രാംലാല്‍, പൊലീസ് ഉദ്യോഗസ്ഥരായ എം.എ. ശിഹാബ്, എ.കെ. കൃഷ്ണദാസ്, പി. നിഷാദ്, അജികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അജ്‌നാസ് മുമ്പും സമാന കേസുകളില്‍ പോലീസിന്റെയും എക്‌സൈസിന്റെയും പിടിയിലായിട്ടുള്ളതായി പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312888/youth-arrested-with-mdma-and-cannabis-in-wayanad)