---
title: "കോഴിക്കോട് കോരപ്പുഴ പാലത്തിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്"
english_title: "Tourist bus and pickup van collide on Korappuzha bridge in Kozhikode Two injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312872/tourist-bus-and-pickup-van-collide-on-korappuzha-bridge-in-kozhikode-two-injured"
published_at: "2025-09-04T12:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b932d62864a_ghfghfgh.jpg"
keywords: []
---

# കോഴിക്കോട് കോരപ്പുഴ പാലത്തിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **കൊയിലാണ്ടി(കോഴിക്കോട്): ( **[www.truevisionnews.com]** ) **ദേശീയപാതയിൽ കോരപ്പുഴ പാലത്തിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇന്നു രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. പിക്കപ്പ് വാൻ മുൻഭാഗം പൂർണമായും തകർന്നു.

## Article Content

**കൊയിലാണ്ടി(കോഴിക്കോട്): ( **[www.truevisionnews.com]** ) **ദേശീയപാതയിൽ കോരപ്പുഴ പാലത്തിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇന്നു രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. പിക്കപ്പ് വാൻ മുൻഭാഗം പൂർണമായും തകർന്നു.

പരിക്കേറ്റവരെ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മെയ്ത്ര ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മറ്റൊരു സംഭവത്തിൽ പരിയാരത്ത് റോഡരികിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് പ്രതിയെന്ന് പൊലീസ്. ഇവർ റോഡരികിൽ കിടക്കുകയായിരുന്നുവെന്ന് പറഞ്ഞ യുവാവിന്റെ ബൈക്കാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. എരമം സ്വദേശികളായ എരമം നോർത്ത് തവിടിശ്ശേരി വിജയൻ (50), ഉള്ളൂർ രതീഷ് (45) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പത്തിനു മാതമംഗലം പെരുന്തട്ട മേച്ചിറയിലാണ് ഇവരെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. പെരുന്തട്ടയിൽ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്നു. ബൈക്കിൽ ഇതുവഴി വരികയായിരുന്ന എരമം സ്വദേശി ശ്രീതളാണ് ഇവരെ പരുക്കേറ്റ നിലയിൽ കണ്ടത്.

റോഡിൽ രണ്ടു പേർ വീണു കിടക്കുന്നത് കണ്ടുവെന്നും നിയന്ത്രണം വിട്ട് തന്റെ ബൈക്കും മറിഞ്ഞുവെന്നാണ് ശ്രീതൾ പറഞ്ഞത്. ശ്രീതളിനും പരുക്കേറ്റിരുന്നു. തുടർന്ന് നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിജയനും രതീഷും മരിച്ചു. തുടർന്ന് പെരിങ്ങോം പൊലീസ് വിശദമായി പരിശോധന നടത്തിയപ്പോഴാണ് ശ്രീതളിന്റെ ബൈക്കാണ് രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312872/tourist-bus-and-pickup-van-collide-on-korappuzha-bridge-in-kozhikode-two-injured)