---
title: "കണ്ണൂർ റോഡരികിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ശ്രീതൾ പ്രതിയെന്ന് പൊലീസ്"
english_title: "Police say a young man is the suspect in the incident in which two people were found dead on the side of the road in Pariyarat."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312866/police-say-a-young-man-is-the-suspect-in-the-incident-in-which-two-people-were-found-dead-on-the-side-of-the-road-in-pariyarat"
published_at: "2025-09-04T11:32:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68b92c591373a_death.jpg"
keywords: []
---

# കണ്ണൂർ റോഡരികിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ശ്രീതൾ പ്രതിയെന്ന് പൊലീസ്

> **Lead Summary:** പരിയാരത്ത് റോഡരികിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് പ്രതിയെന്ന് പൊലീസ്. ഇവർ റോഡരികിൽ കിടക്കുകയായിരുന്നുവെന്ന് പറഞ്ഞ യുവാവിന്റെ ബൈക്കാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. എരമം സ്വദേശികളായ എരമം നോർത്ത് തവിടിശ്ശേരി വിജയൻ , ഉള്ളൂർ രതീഷ് എന്നിവരാണ് മരിച്ചത്.

## Article Content

പരിയാരത്ത് റോഡരികിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് പ്രതിയെന്ന് പൊലീസ്. ഇവർ റോഡരികിൽ കിടക്കുകയായിരുന്നുവെന്ന് പറഞ്ഞ യുവാവിന്റെ ബൈക്കാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. എരമം സ്വദേശികളായ എരമം നോർത്ത് തവിടിശ്ശേരി വിജയൻ , ഉള്ളൂർ രതീഷ് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പത്തിനു മാതമംഗലം പെരുന്തട്ട മേച്ചിറയിലാണ് ഇവരെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. പെരുന്തട്ടയിൽ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്നു. ബൈക്കിൽ ഇതുവഴി വരികയായിരുന്ന എരമം സ്വദേശി ശ്രീതളാണ് ഇവരെ പരുക്കേറ്റ നിലയിൽ കണ്ടത്.

റോഡിൽ രണ്ടു പേർ വീണു കിടക്കുന്നത് കണ്ടുവെന്നും നിയന്ത്രണം വിട്ട് തന്റെ ബൈക്കും മറിഞ്ഞുവെന്നാണ് ശ്രീതൾ പറഞ്ഞത്. ശ്രീതളിനും പരുക്കേറ്റിരുന്നു. തുടർന്ന് നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിജയനും രതീഷും മരിച്ചു. തുടർന്ന് പെരിങ്ങോം പൊലീസ് വിശദമായി പരിശോധന നടത്തിയപ്പോഴാണ് ശ്രീതളിന്റെ ബൈക്കാണ് രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312866/police-say-a-young-man-is-the-suspect-in-the-incident-in-which-two-people-were-found-dead-on-the-side-of-the-road-in-pariyarat)