---
title: "മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടൽ സർക്കാരിൻ്റെ പരിഗണനയിൽ"
english_title: "Government considering salary hike for ministers and MLAs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312858/government-considering-salary-hike-for-ministers-and-mlas"
published_at: "2025-09-04T11:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b9250712316_ggt.jpg"
keywords: []
---

# മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടൽ സർക്കാരിൻ്റെ പരിഗണനയിൽ

> **Lead Summary:** മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടാൻ സർക്കാർ നീക്കം സജീവം. വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചെങ്കിലും ചർച്ച ചെയ്യാതെ മാറ്റിവച്ചിരുന്നു. ശമ്പളം കൂട്ടലിൽ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് യോജിപ്പാണ്. നാട്ടിക എം.എൽ.എ സി.സി. മുകുന്ദന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ശമ്പളം കൂട്ടണമെന്ന ആവശ്യം ഉയരുന്നത്.

## Article Content

മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടാൻ സർക്കാർ നീക്കം സജീവം. വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചെങ്കിലും ചർച്ച ചെയ്യാതെ മാറ്റിവച്ചിരുന്നു. ശമ്പളം കൂട്ടലിൽ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് യോജിപ്പാണ്. നാട്ടിക എം.എൽ.എ സി.സി. മുകുന്ദന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ശമ്പളം കൂട്ടണമെന്ന ആവശ്യം ഉയരുന്നത്.

ശമ്പളം കൂട്ടലിൽ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് യോജിപ്പുണ്ട്. കാലാനുസൃതമായ വേതനപരിഷ്കരണം വേണമെന്നതിലാണ് യോജിപ്പ്. ഒടുവിൽ 2018-ലാണ് സംസ്ഥാനത്ത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടിയത്. മന്ത്രിമാർക്ക് അലവൻസ് അടക്കം 97,000 രൂപയാണ് ശമ്പളം. എം.എൽ.എമാർക്ക് അലവൻസ് ഉൾപ്പെടെ 70,000 രൂപ ലഭിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312858/government-considering-salary-hike-for-ministers-and-mlas)