---
title: " ഓണത്തിന് വില കുറഞ്ഞു ....; ഇന്നത്തെ സ്വർണത്തിന്റെ വില അറിയാം "
english_title: "There is a slight decrease in gold prices in the state today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312852/there-is-a-slight-decrease-in-gold-prices-in-the-state-today"
published_at: "2025-09-04T10:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b9225b61408_gold.jpg"
keywords: []
---

#  ഓണത്തിന് വില കുറഞ്ഞു ....; ഇന്നത്തെ സ്വർണത്തിന്റെ വില അറിയാം 

> **Lead Summary:** സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. സ്വർണത്തിന് ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9795 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 80 രൂപയുടെ കുറവുണ്ടായി. 78,440 രൂപയിൽ നിന്നും 78,360 രൂപയായാണ് സ്വർണവില കുറഞ്ഞത്.

## Article Content

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. സ്വർണത്തിന് ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9795 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 80 രൂപയുടെ കുറവുണ്ടായി. 78,440 രൂപയിൽ നിന്നും 78,360 രൂപയായാണ് സ്വർണവില കുറഞ്ഞത്.

18കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 8045 രൂപയായാണ് കുറഞ്ഞത് 14 കാരറ്റിന്റേത് 6265 രൂപയായും കുറഞ്ഞു. വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ലോക വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി.ലാഭമെടുപ്പാണ് ലോകവിപണിയിൽ സ്വർണവില കുറയാനുള്ള കാരണം. നേരത്തെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കാനുള്ള സാധ്യതകൾ മുന്നിൽകണ്ട് ആളുകൾ വൻതോതിൽ സ്വർണം വാങ്ങിയിരുന്നു. ഇതുമൂലം വിലയും ഉയർന്നിരുന്നു.

ബുധനാഴ്ച തുടർച്ചയായി ഒമ്പതാംദിനവും ഉയർന്ന് സ്വർണവില പുതിയ റെക്കോഡിത്തിലെത്തിയിരുന്നു. 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 80 രൂപ ഉയർന്നത് 9805 ആയപ്പോൾ ഒരു പവന് വില 78,440 ആയി ഉയർന്നു. ചരിത്രത്തിൽ ആദ്യമായാണ് പവന് 78,000 രൂപ കടക്കുന്നത്. ചൊവ്വാഴ്ച 77,800 രൂപയായിരുന്നതിൽനിന്ന് 640 രൂപയാണ് ഒറ്റദിവസം ഉയർന്നത്. ആഗസ്റ്റ് 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില. 12 ദിവസത്തിനുള്ളിൽ ഇത് 9805 രൂപയിലേക്ക് എത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312852/there-is-a-slight-decrease-in-gold-prices-in-the-state-today)