---
title: "പാലക്കാട് പൊലീസ്‌ ഉദ്യോഗസ്ഥനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Palakkad police officer found dead in Kadathinna"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312847/palakkad-police-officer-found-dead-in-kadathinna"
published_at: "2025-09-04T10:37:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68b91f1832e78_ggg.jpg"
keywords: []
---

# പാലക്കാട് പൊലീസ്‌ ഉദ്യോഗസ്ഥനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) **പാലക്കാട് പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അർജുൻ ആണ് മരിച്ചത്. 36 വയസായിരുന്നു. ഷൊർണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിലാണ് ഇന്ന് രാവിലെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) **പാലക്കാട് പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അർജുൻ ആണ് മരിച്ചത്. 36 വയസായിരുന്നു. ഷൊർണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിലാണ് ഇന്ന് രാവിലെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പാലക്കാട് കൊടുന്തിരപ്പിള്ളി സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ ഷോർണൂർ പരുത്തിപ്ര പൊലീസ് കോട്ടേഴ്സിലായിരുന്നു താമസം. ഷൊർണൂർ സർക്കിൾ ഇൻസ്പെക്ടർ വി രവികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

മറ്റൊരു സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പുതുശ്ശേരിച്ചിറ സതീഷ് ചന്ദ്രൻ ആണ് മരിച്ചത്.

പകൽ സ്റ്റേഷനിൽ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം വീട്ടിൽ പോവുകയും രാത്രി പത്തുമണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312847/palakkad-police-officer-found-dead-in-kadathinna)