---
title: "അമീബിക് മസ്തിഷ്ക ജ്വരം: പത്ത് വയസുകാരന് രോ​ഗബാധ, കുട്ടി ആശുപത്രിയിൽ"
english_title: "One more person in the state has contracted amoebic encephalitis."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312840/one-more-person-in-the-state-has-contracted-amoebic-encephalitis"
published_at: "2025-09-04T10:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b918447db1c_amebic.jpg"
keywords: []
---

# അമീബിക് മസ്തിഷ്ക ജ്വരം: പത്ത് വയസുകാരന് രോ​ഗബാധ, കുട്ടി ആശുപത്രിയിൽ

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം രോ​ഗബാധ. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

## Article Content

**കോഴിക്കോട്: **സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം രോ​ഗബാധ. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തിൽപ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.ജി സജിത്ത് കുമാർ. ഇന്നലെ രാത്രി മരിച്ച മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ മൂക്കിലൂടെയാണ് രോഗാണു പ്രവേശിച്ചത്. നിലവിൽ ചികിത്സയിലുള്ള രണ്ട് പേര്‍ വെൻ്റിലേറ്ററിലാണ്.വിദേശത്ത് നിന്നും മരുന്നെത്തിച്ച് ചികിത്സ നടത്തുകയാണെന്നും പ്രിൻസിപ്പൽ ഡോ.കെ.ജി സജിത്ത് കുമാർ ,പീഡിയാട്രിക് വിഭാഗം ഡോക്ടര്‍ മോഹൻദാസ് നായർ എന്നിവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312840/one-more-person-in-the-state-has-contracted-amoebic-encephalitis)