---
title: "കണ്ണൂർ പെരുന്തട്ടയിൽ ബൈക്ക് അപകടത്തിൽ രണ്ട് കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം, ബൈക്ക് യാത്രികന് പരിക്ക്"
english_title: "Two pedestrians die in bike accident in Perumthatta Kannur biker injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312835/two-pedestrians-die-in-bike-accident-in-perumthatta-kannur-biker-injured"
published_at: "2025-09-04T09:05:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68b9092180bb4_fff.jpg"
keywords: []
---

# കണ്ണൂർ പെരുന്തട്ടയിൽ ബൈക്ക് അപകടത്തിൽ രണ്ട് കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം, ബൈക്ക് യാത്രികന് പരിക്ക്

> **Lead Summary:** മാതമംഗലത്ത് ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്. എരമം-കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം.

## Article Content

മാതമംഗലത്ത് ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്. എരമം-കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം.

രണ്ടുപേര്‍ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എരമം ഉള്ളൂരിലെ വിജയന്‍ (50) രതിഷ്(40) എന്നിവരാണ് മരിച്ചത്.

അപകടം നടന്ന റോഡിന്റെ മറ്റൊരു വശത്ത് ബൈക്ക് അപകടത്തില്‍ ശ്രീദുല്‍ (27 ) അപകടത്തില്‍പ്പെട്ട വീണുകിടക്കുന്നുണ്ടായിരുന്നു. ശ്രീദുലിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ശ്രീദുല്‍ പറയുന്നത് രണ്ടുപേര്‍ റോഡില്‍ കിടക്കുന്നത് കണ്ടു ബൈക്ക് വെട്ടിച്ചപ്പോഴാണ് എനിക്ക് അപകടം പറ്റിയതെന്നണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

മറ്റൊരു സംഭവത്തിൽ കാര്‍ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് ഗ്രാമപഞ്ചായത്ത് ജീവനക്കാരന്‍ മരിച്ചു. ചാത്തന്നൂര്‍ ഭൂതനാഥ ക്ഷേത്രത്തിന് സമീപം ജനാര്‍ദ്ദനന്റെയും സരളയുടെയും മകന്‍ ജെ.എസ് ഭവനില്‍ സജിത്ത് (42) ആണ് മരിച്ചത്. ഇലകമണ്‍ പഞ്ചായത്തിലെ എല്‍ഡി ക്ലര്‍ക്ക് ആണ്. ബുധനാഴ്ച രാത്രി ചാത്തന്നൂര്‍ ഭൂതനാഥ ക്ഷേത്രം റോഡില്‍ ചാത്തന്നൂര്‍ തോടിന് സമീപം ആയിരുന്നു അപകടം.

വ്യാഴാഴ്ച രാവിലെ വഴിയാത്രക്കാരാണ് മറിഞ്ഞ് കിടക്കുന്ന വാഹനത്തിനടിയില്‍ ആരോ ഉള്ളതായി കണ്ടത്.തുടര്‍ന്ന് ചാത്തത്തന്നൂര്‍ പോലീസും അഗ്‌നിരക്ഷാ സേനയും അറിയിച്ചു. അഗ്‌നി രക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് വാഹനം ഉയര്‍ത്തി യുവാവിനെ പുറത്തെടുത്തെങ്കിലുംമരിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312835/two-pedestrians-die-in-bike-accident-in-perumthatta-kannur-biker-injured)