---
title: "കാര്‍ ഓടയിലേക്ക് മറിഞ്ഞ് പഞ്ചായത്ത് ജീവനക്കാരന്‍ മരിച്ചു"
english_title: "Panchayat employee dies after car falls into drain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312834/panchayat-employee-dies-after-car-falls-into-drain"
published_at: "2025-09-04T08:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b907f10a1ca_ggg.jpg"
keywords: []
---

# കാര്‍ ഓടയിലേക്ക് മറിഞ്ഞ് പഞ്ചായത്ത് ജീവനക്കാരന്‍ മരിച്ചു

> **Lead Summary:** **ചാത്തന്നൂര്‍(കൊല്ലം): [ **കാര്‍ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് ഗ്രാമപഞ്ചായത്ത് ജീവനക്കാരന്‍ മരിച്ചു. ചാത്തന്നൂര്‍ ഭൂതനാഥ ക്ഷേത്രത്തിന് സമീപം ജനാര്‍ദ്ദനന്റെയും സരളയുടെയും മകന്‍ ജെ.എസ് ഭവനില്‍ സജിത്ത് ആണ് മരിച്ചത്. ഇലകമണ്‍ പഞ്ചായത്തിലെ എല്‍ഡി ക്ലര്‍ക്ക് ആണ്.

## Article Content

**ചാത്തന്നൂര്‍(കൊല്ലം): [ **കാര്‍ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് ഗ്രാമപഞ്ചായത്ത് ജീവനക്കാരന്‍ മരിച്ചു. ചാത്തന്നൂര്‍ ഭൂതനാഥ ക്ഷേത്രത്തിന് സമീപം ജനാര്‍ദ്ദനന്റെയും സരളയുടെയും മകന്‍ ജെ.എസ് ഭവനില്‍ സജിത്ത് ആണ് മരിച്ചത്. ഇലകമണ്‍ പഞ്ചായത്തിലെ എല്‍ഡി ക്ലര്‍ക്ക് ആണ്.

ബുധനാഴ്ച രാത്രി ചാത്തന്നൂര്‍ ഭൂതനാഥ ക്ഷേത്രം റോഡില്‍ ചാത്തന്നൂര്‍ തോടിന് സമീപം ആയിരുന്നു അപകടം. വ്യാഴാഴ്ച രാവിലെ വഴിയാത്രക്കാരാണ് മറിഞ്ഞ് കിടക്കുന്ന വാഹനത്തിനടിയില്‍ ആരോ ഉള്ളതായി കണ്ടത്.തുടര്‍ന്ന് ചാത്തത്തന്നൂര്‍ പോലീസും അഗ്‌നിരക്ഷാ സേനയും അറിയിച്ചു. അഗ്‌നി രക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് വാഹനം ഉയര്‍ത്തി യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

അതേസമയം കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. ചേർത്തയിലേക്ക് പോയ ബസും എതിർദിശയിൽ നിന്ന് വന്ന് ജീപ്പും ആണ് കൂട്ടിയിടിച്ചത്. തേവലക്കര സ്വദേശികൾ മരിച്ചത്.

തേവലക്കര സ്വദേശി പ്രിൻസ് തോമസും കുടുംബവും സഞ്ചരിച്ച ഥാർ ജീപ്പാണ് ബസുമായി കൂട്ടിയിടിച്ചത്. തേവലക്കര സ്വദേശികളായ പ്രിൻസ് തോമസും രണ്ട് മക്കളുമാണ് മരിച്ചത്. അഞ്ച് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പ്രിൻസിന്‍റെ ഭാര്യയും മറ്റൊരു മകൾ ഐശ്വര്യയും പരിക്കുകളോടെ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312834/panchayat-employee-dies-after-car-falls-into-drain)