---
title: "നാലാം നിലയിൽനിന്ന്​ വീണ്​ കോണി ഇടുപ്പിൽ കുത്തിക്കയറി; ശസ്​ത്രക്രിയയിലൂടെ യുവാവിന്​ പുതുജീവൻ"
english_title: "A young man fell from the fourth floor and got a broken hip surgery gives him a new lease of life"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312833/a-young-man-fell-from-the-fourth-floor-and-got-a-broken-hip-surgery-gives-him-a-new-lease-of-life"
published_at: "2025-09-04T08:53:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68b906722648d_eee.jpg"
keywords: []
---

# നാലാം നിലയിൽനിന്ന്​ വീണ്​ കോണി ഇടുപ്പിൽ കുത്തിക്കയറി; ശസ്​ത്രക്രിയയിലൂടെ യുവാവിന്​ പുതുജീവൻ

> **Lead Summary:** **തൃശൂർ: ( **[www.truevisionnews.com]** ) **ജോലിക്കിടെ നാലാം നിലയിൽനിന്ന്​ ഇരുമ്പ്​ കോണിയിലേക്ക്​ വീണ്​ കമ്പി കുത്തിക്കയറി ഗുരുതരാവസ്ഥയിലായ യുവാവിന്​ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. മലപ്പുറം ചങ്ങരംകുളം സ്വദേശി ആടനകത്ത് സാദിക് അലിയാണ് ​അമല ആശുപത്രിയിൽ നാല്​ മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്​ തിരിച്ചെത്തിയത്​.

## Article Content

**തൃശൂർ: ( **[www.truevisionnews.com]** ) **ജോലിക്കിടെ നാലാം നിലയിൽനിന്ന്​ ഇരുമ്പ്​ കോണിയിലേക്ക്​ വീണ്​ കമ്പി കുത്തിക്കയറി ഗുരുതരാവസ്ഥയിലായ യുവാവിന്​ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. മലപ്പുറം ചങ്ങരംകുളം സ്വദേശി ആടനകത്ത് സാദിക് അലിയാണ് ​അമല ആശുപത്രിയിൽ നാല്​ മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്​ തിരിച്ചെത്തിയത്​.

ഇലക്ട്രീഷ്യനായ സാദിക്​ അലി കെട്ടിടത്തി​ന്‍റെ നാലാം നിലയിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ കൈവിട്ട്​ കയറാനായി ചാരിവെച്ച കോണിയിലേക്ക്​ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഇരുമ്പ് കോണിയുടെ കൂര്‍ത്ത അഗ്രം ഇടുപ്പിന്‍റെ പിന്‍ഭാഗത്ത് കൂടി തുളച്ച് കയറി പുറത്തുവന്നു.

കോണിയുടെ തുളച്ച് കയറിയ ഭാഗങ്ങളൊഴിച്ച് ബാക്കി ഭാഗങ്ങള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് അമല മെഡിക്കൽ കോളജിൽ എത്തിച്ചത്​. അടിയന്തര ശസ്ത്രക്രിയയിലൂടെ സാദിക് അലിക്ക് ജീവന്‍ തിരിച്ചുകിട്ടി. ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്​. അമലയിലെ ഓര്‍ത്തോവിഭാഗത്തിലെ ഡോ. ശ്യാം മോഹന്‍, ഡോ. ടോണി, സര്‍ജന്‍ ഡോ. രൂപ്ജിത്ത്, അനസ്തറ്റിസ്റ്റുമാരായ ഡോ. ജോണ്‍, ഡോ. മിഥുന്‍, ഡോ. മീനു എന്നിവരടങ്ങിയ സംഘമാണ്​ ശസ്ത്രക്രിയ നടത്തി ഇരുമ്പ്​ കമ്പി നീക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312833/a-young-man-fell-from-the-fourth-floor-and-got-a-broken-hip-surgery-gives-him-a-new-lease-of-life)