---
title: "ജനറൽ ആശുപത്രിക്ക് മുന്നിൽ കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ ഒരാൾ കൂടി മരിച്ചു"
english_title: "One more person died in an accident where a car crashed into the footpath in front of Thiruvananthapuram General Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312800/one-more-person-died-in-an-accident-where-a-car-crashed-into-the-footpath-in-front-of-thiruvananthapuram-general-hospital"
published_at: "2025-09-03T21:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b869ed26d3b_death.jpg"
keywords: []
---

# ജനറൽ ആശുപത്രിക്ക് മുന്നിൽ കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ ഒരാൾ കൂടി മരിച്ചു

> **Lead Summary:** തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. മുട്ടത്തറ വള്ളക്കടവ് സ്വദേശിനി എസ്. ശ്രീപ്രിയ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മരിച്ചത്. ഓഗസ്റ്റ് പത്തിനായിരുന്നു ജനറൽ ആശുപത്രിക്ക് സമീപമുള്ള ഫുട്പാത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ അമിതവേഗതയിൽ ഇടിച്ചുകയറിയത്.

## Article Content

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. മുട്ടത്തറ വള്ളക്കടവ് സ്വദേശിനി എസ്. ശ്രീപ്രിയ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മരിച്ചത്. ഓഗസ്റ്റ് പത്തിനായിരുന്നു ജനറൽ ആശുപത്രിക്ക് സമീപമുള്ള ഫുട്പാത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ അമിതവേഗതയിൽ ഇടിച്ചുകയറിയത്.

വട്ടിയൂർക്കാവ് സ്വദേശിയായ എ.കെ. വിഷ്ണുനാഥ് ഓടിച്ചിരുന്ന വാഹനം ഓട്ടോറിക്ഷകളിലും കാൽനടയാത്രക്കാരിലും ഇടിച്ചുകയറി ഇരുമ്പ് റെയിലിംഗിലൂടെ ഇടിച്ചുകയറി അഞ്ച് മീറ്റർ അകലെയാണ് നിന്നത്. രണ്ട് കാൽനടക്കാരും മൂന്ന് ഓട്ടോ ഡ്രൈവർമാരുമടക്കം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന അഞ്ച് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ഇതിൽ ഒരാളായ ഓട്ടോറിക്ഷ ഡ്രൈവർ ഷാഫി (42) ഒരാഴ്ചയ്ക്ക് ശേഷം മരിച്ചു. പിന്നാലെയാണിപ്പോൾ കാൽനട യാത്രക്കാരിയായ ശ്രീപ്രിയയുടെ മരണം. അപകടത്തിൽ ഉൾപ്പെട്ട മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറായ സുരേന്ദ്രൻ ചികിത്സയിൽ തുടരുകയാണ്. ശാസ്താംകോട്ട സ്വദേശി ആഞ്ജനേയനും കുമാറും ആണ് സംഭവത്തിൽ പരിക്കേറ്റ മറ്റുള്ളവർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312800/one-more-person-died-in-an-accident-where-a-car-crashed-into-the-footpath-in-front-of-thiruvananthapuram-general-hospital)