---
title: "രാഹുലിനെതിരെ നടപടിയെടുക്കാത്തതിലും വി കെ ശ്രീകണ്ഠൻ്റെ അവഗണനയിലും പ്രതിഷേധം; പാലക്കാട് ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് വനിതാ കൗൺസിലർ രാജിവെച്ചു"
english_title: "Protest over lack of action against Rahul and VK Sreekandan's neglect Congress councilor in Shoranur Municipality Palakkad resigns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312796/protest-over-lack-of-action-against-rahul-and-vk-sreekandans-neglect-congress-councilor-in-shoranur-municipality-palakkad-resigns"
published_at: "2025-09-03T21:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b8641dbb772_jj.jpg"
keywords: []
---

# രാഹുലിനെതിരെ നടപടിയെടുക്കാത്തതിലും വി കെ ശ്രീകണ്ഠൻ്റെ അവഗണനയിലും പ്രതിഷേധം; പാലക്കാട് ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് വനിതാ കൗൺസിലർ രാജിവെച്ചു

> **Lead Summary:** **പാലക്കാട് : ( **[www.truevisionnews.com]** )** പാലക്കാട് ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ രാജിവച്ചു. ഷൊർണൂർ നഗരസഭയിലെ അന്തിമഹാകാളൻചിറ 31-ാം വാർഡിലെ കൗൺസിലർ സി സന്ധ്യയാണ് രാജിവച്ചത്. 10 വർഷമായി യുഡിഎഫ് കൗൺസിലാറാണ് സി സന്ധ്യ.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരെ കോൺഗ്രസ് നടപടി സ്വീകരിക്കാത്തതിലും കോൺഗ്രസിൻ്റെ സ്ത്രീവിരുദ്ധനിലപാടും പാലക്കാട്ടെ എംപി വി കെ ശ്രീകണ്ഠൻ്റെ അവഗണനയിലും കോൺഗ്രസ് നേതാക്കളുടെ തെറ്റായ പ്രവണതകൾക്കെതിരെയും പ്രതിഷേധിച്ചാണ് രാജിയെന്ന് സി സന്ധ്യ പറഞ്ഞു.

## Article Content

**പാലക്കാട് : ( **[www.truevisionnews.com]** )** പാലക്കാട് ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ രാജിവച്ചു. ഷൊർണൂർ നഗരസഭയിലെ അന്തിമഹാകാളൻചിറ 31-ാം വാർഡിലെ കൗൺസിലർ സി സന്ധ്യയാണ് രാജിവച്ചത്. 10 വർഷമായി യുഡിഎഫ് കൗൺസിലാറാണ് സി സന്ധ്യ.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരെ കോൺഗ്രസ് നടപടി സ്വീകരിക്കാത്തതിലും കോൺഗ്രസിൻ്റെ സ്ത്രീവിരുദ്ധനിലപാടും പാലക്കാട്ടെ എംപി വി കെ ശ്രീകണ്ഠൻ്റെ അവഗണനയിലും കോൺഗ്രസ് നേതാക്കളുടെ തെറ്റായ പ്രവണതകൾക്കെതിരെയും പ്രതിഷേധിച്ചാണ് രാജിയെന്ന് സി സന്ധ്യ പറഞ്ഞു.

ഇനിയും കൂടുതൽ പേർ തൻ്റെ നിലപാടിനൊപ്പം ഉണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസിൽ നിന്നും രാജിവെക്കുമെന്നും സന്ധ്യ പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺകൂടിയായിരുന്നു സന്ധ്യ. 2015 മുതൽ 2025 വരെയും ഇതേ വാർഡിൽ നിന്നാണ് സന്ധ്യ ജനവിധി തേടി കൗൺസിലറായത്.

ബുധൻ വൈകിട്ട് 5.30 ഓടെയാണ് രാജിക്കത്ത് ഷൊർണൂർ നഗരസഭ സെക്രട്ടറിയ്ക്ക് കൈമാറുകയായിരുന്നു. തുർന്ന് രാജി സെക്രട്ടറി സ്വീകരിച്ചു. അതേസമയം ലൈംഗികാരോപണത്തിന് ശേഷം ദിവസങ്ങൾ നീണ്ട മൗനത്തിനൊടുവിൽ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തി.

യൂത്ത് കോൺ​ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിലാണ് പ്രതികരണവുമായി മുൻ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനും എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തുവന്നത്. പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പൊലീസിന്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയായതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്ത് വന്നത്. സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312796/protest-over-lack-of-action-against-rahul-and-vk-sreekandans-neglect-congress-councilor-in-shoranur-municipality-palakkad-resigns)