---
title: "അമിത വേഗത നിയന്ത്രണം തെറ്റിച്ചു; റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം, 15 പേർക്ക് പരിക്കേറ്റു"
english_title: "Speedingprivate bus rams into parked lorry 15 injured in palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312794/speedingprivate-bus-rams-into-parked-lorry-15-injured-in-palakkad"
published_at: "2025-09-03T20:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b853064eb96_ghj.jpg"
keywords: []
---

# അമിത വേഗത നിയന്ത്രണം തെറ്റിച്ചു; റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം, 15 പേർക്ക് പരിക്കേറ്റു

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) ** പാലക്കാട് വടക്കഞ്ചേരി മംഗലത്ത് സ്വകാര്യ ബസ് ലോറിക്ക് പിന്നിൽ ഇടിച്ച 15 പേർക്ക് പരിക്കേറ്റു. മംഗലം പാലത്ത് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) ** പാലക്കാട് വടക്കഞ്ചേരി മംഗലത്ത് സ്വകാര്യ ബസ് ലോറിക്ക് പിന്നിൽ ഇടിച്ച 15 പേർക്ക് പരിക്കേറ്റു. മംഗലം പാലത്ത് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തൃശൂർ - പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാർ ചേര്‍ന്ന് ഇരട്ടകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർവീസ് റോഡിൽ അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണം വിട്ടാണ് ഇടിച്ചതെന്ന് നാട്ടുകാർ പറയുന്നു. എന്നാല്‍, ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞു.

മറ്റൊരു സംഭവത്തിൽ കണ്ണൂരിൽ സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ ഏമ്പേറ്റിലെ ശ്രീധരന്‍(62), ബസ് കണ്ടക്ടര്‍ ജയേഷ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ ഒന്‍പതോടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന കെ.എല്‍-13 എ.ജി-3053 മാനസം എന്ന ബസ് നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് കയറുകയായിരുന്നു, ഇതിനിടയിലാണ് ബസിടിച്ച് ശ്രീധരന് പരിക്കേറ്റത്. ഇരുവരേയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312794/speedingprivate-bus-rams-into-parked-lorry-15-injured-in-palakkad)