---
title: "‘സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും’; കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍"
english_title: "This country will support Sujith fight Rahul joins Mangkoota with note"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312763/this-country-will-support-sujith-fight-rahul-joins-mangkoota-with-note"
published_at: "2025-09-03T17:21:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68b82cf9982de_dfszdfszdf.jpg"
keywords: []
---

# ‘സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും’; കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

> **Lead Summary:** **തൃശ്ശൂർ : ( **[www.truevisionnews.com]** ) **സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍.** ** തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. യൂത്ത് കോൺഗ്രസ്സ്‌ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരമാണ് പുറത്തുവന്നത്. 2023 ഏപ്രിൽ മാസം അഞ്ചാം തീയതിയായിരുന്നു മര്‍ദ്ദനം.

## Article Content

**തൃശ്ശൂർ : ( **[www.truevisionnews.com]** ) **സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍.** ** തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. യൂത്ത് കോൺഗ്രസ്സ്‌ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരമാണ് പുറത്തുവന്നത്. 2023 ഏപ്രിൽ മാസം അഞ്ചാം തീയതിയായിരുന്നു മര്‍ദ്ദനം.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍,

പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പോലീസിന്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയായത്. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്ത് വന്നത്…..

സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കുമെന്നും രാഹുല്‍ പറയുന്നു.

**കുറിപ്പ്**

**പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പോലീസിന്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയായത്. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് നേരിടേണ്ടി വന്നത്. **

**സുജിത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്ത് വന്നത്, സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312763/this-country-will-support-sujith-fight-rahul-joins-mangkoota-with-note)