---
title: "'പൊന്നെന്ന് പറഞ്ഞ് തട്ടിപ്പ്'; പാനൂരിൽ ധനകാര്യ സ്ഥാപനത്തിൽ വ്യാജസ്വർണം പണയം വെച്ച് യുവതി തട്ടിയത് മൂന്നരലക്ഷത്തോളം; കേസ്"
english_title: "Woman defrauded of Rs 3.5 lakh by pledging fake gold at a financial institution in Panur; Case registered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312754/woman-defrauded-of-rs-35-lakh-by-pledging-fake-gold-at-a-financial-institution-in-panur-case-registered"
published_at: "2025-09-03T16:35:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68b8212b9a2d4_gold.jpg"
keywords: []
---

# 'പൊന്നെന്ന് പറഞ്ഞ് തട്ടിപ്പ്'; പാനൂരിൽ ധനകാര്യ സ്ഥാപനത്തിൽ വ്യാജസ്വർണം പണയം വെച്ച് യുവതി തട്ടിയത് മൂന്നരലക്ഷത്തോളം; കേസ്

> **Lead Summary:** പാനൂരിൽ ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം വെച്ചെന്ന പരാതിയിൽ യുവതിക്കെതിരെ പാനൂർ പൊലിസ് കേസെടുത്തു. പാനൂർ സ്വദേശിനി റംഷീനക്കെതിരെയാണ് ബ്രാഞ്ച് മാനേജരുടെ പരാതിയിൽ പൊലിസ് കേസെടുത്തത്.

## Article Content

പാനൂരിൽ ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം വെച്ചെന്ന പരാതിയിൽ യുവതിക്കെതിരെ പാനൂർ പൊലിസ് കേസെടുത്തു. പാനൂർ സ്വദേശിനി റംഷീനക്കെതിരെയാണ് ബ്രാഞ്ച് മാനേജരുടെ പരാതിയിൽ പൊലിസ് കേസെടുത്തത്.

പാനൂർ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന അഹല്ല്യ ഫിൻ ഫോറെക്സ് ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിൽ ഇക്കഴിഞ്ഞ മെയ് മാസം 47.99 ഗ്രാം വ്യാജ സ്വർണം പണയം വെച്ച് 3,48,351 രൂപ വായ്പയെടുത്ത് സ്ഥാപനത്തെ സാമ്പത്തികമായി വഞ്ചിച്ചു എന്ന ബ്രാഞ്ച് മാനേജരുടെ പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312754/woman-defrauded-of-rs-35-lakh-by-pledging-fake-gold-at-a-financial-institution-in-panur-case-registered)