---
title: " മുല്ലപ്പൂവ് ഒക്കെ ചൂടേണ്ടേ...? മുടിക്ക് തീരെ  കട്ടിയില്ലാത്ത പോലെ തോന്നുന്നുണ്ടോ? എന്നാൽ ഇങ്ങനെ ചെയ്യൂ  ..."
english_title: "Does your hair feel like it's not thick enough? But do this..."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312749/does-your-hair-feel-like-its-not-thick-enough-but-do-this"
published_at: "2025-09-03T16:04:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b819fc67c16_hair.jpg"
keywords: []
---

#  മുല്ലപ്പൂവ് ഒക്കെ ചൂടേണ്ടേ...? മുടിക്ക് തീരെ  കട്ടിയില്ലാത്ത പോലെ തോന്നുന്നുണ്ടോ? എന്നാൽ ഇങ്ങനെ ചെയ്യൂ  ...

> **Lead Summary:** മുടിക്ക് തീരെ കിട്ടിയില്ലേ ? ഓണത്തിന് ഒന്ന് സ്റ്റൈൽ ആവാൻ വേണ്ടി മുടിയിൽ പലപരീക്ഷണങ്ങളും ചെയ്തുമടുത്തോ? എന്നാൽ ഇതാ മുടിക്ക് ഉള്ള് തോന്നിക്കണമെങ്കിൽ താഴെ പറയുന്ന ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ.

## Article Content

മുടിക്ക് തീരെ കിട്ടിയില്ലേ ? ഓണത്തിന് ഒന്ന് സ്റ്റൈൽ ആവാൻ വേണ്ടി മുടിയിൽ പലപരീക്ഷണങ്ങളും ചെയ്തുമടുത്തോ? എന്നാൽ ഇതാ മുടിക്ക് ഉള്ള് തോന്നിക്കണമെങ്കിൽ താഴെ പറയുന്ന ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ.

*മുടി ലെയറുകളായി വെട്ടാം*

*ഒറ്റയടിക്ക് മുടി മുറിക്കാന്‍ വിഷമമാണെങ്കില്‍ അതിനെ ലെയറുകളായി തിരിച്ച് വെട്ടാം. ഇങ്ങനെ വെട്ടുമ്പോള്‍ നിങ്ങളുടെ മുഖം എങ്ങനെയായാലും ഈ ഹെയര്‍സ്റ്റൈല്‍ അതിനു ചേരുമെന്ന പ്രത്യേകതയും ഉണ്ട്.*

*മുടിയുടെ നീളം കുറക്കാം*

*മിക്ക ഹെയര്‍സ്റ്റൈലിസ്റ്റുകളും ശുപാര്‍ശ ചെയ്യുന്ന ടിപ്പ് ആണിത്. ഉള്ള് കുറഞ്ഞ നീണ്ട മുടി സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനേക്കാള്‍ തിരിച്ചടിക്കാനാണു സാധ്യത. അതിനാല്‍ മുടി തോളറ്റമോ, അല്ലെങ്കിൽ നീളം കുറച്ചോ വെട്ടുന്നതാകും ഉചിതം.*

*കളറിങ്*

*മുടിക്ക് ഉള്ള് തോന്നിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് കളറിങ്. മുടിയുടെ നിറം മുഴുവനായി മാറ്റുകയല്ല വേണ്ടത്. മുടിയുടെ പുറം ഭാഗത്തെ ഇഴകൾക്ക് അനുയോജ്യമായ നിറം നൽകാം.*

*കഴുകാം*

*തല കൃത്യമായ ഇടവേളകളില്‍ കഴുകാന്‍ ശ്രദ്ധിക്കുക. അതേസമയം എല്ലാ ദിവസവും ഷാംപൂ ഉപയോഗിക്കരുത്. ഷാംപൂ ഉപയോഗിക്കുമ്പോള്‍ തലയോടിനോടു ചേർന്ന് അമര്‍ത്തി കഴുകുക. മുടിയുടെ അറ്റത്ത് അധികം ഉരച്ചു കഴുകേണ്ട. അതേസമയം കണ്ടീഷണർ മുടിയുടെ അറ്റത്ത് മാത്രം ഉപയോഗിച്ചാൽ മതി.*

*ഉയര്‍ത്താം*

*തലയോടിനോടു ചേര്‍ന്ന് ഹെയര്‍പിനുകള്‍ ഉപയോഗിച്ച് മുടി അല്‍പ്പം ഉയര്‍ത്താം. തലമുടിയുടെ ഉള്ളില്‍ കൂടി വേണം പിന്നുകള്‍ കുത്താന്‍. ഇത് മുടിക്ക് കൂടുതല്‍ ഉള്ള് തോന്നിക്കാൻ സഹായിക്കും.*

*ക്രീമുകള്‍ വേണ്ട*

*ഹെയര്‍ ക്രീമുകള്‍ അധികം ഉപയോഗിക്കുന്നത് തലമുടിയുടെ കനം വർധിപ്പിക്കും. മുടി കൂടുതല്‍ പതിഞ്ഞിരിക്കാനും ഉള്ള് തീരെയില്ലാത്തതു പോലെ തോന്നിക്കാനും ഇടയാക്കും.*

*ചേർത്തു കെട്ടാം*

*തലമുടി നെറ്റിയില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന വിധത്തില്‍ കെട്ടാം. ഇത് കുറച്ച് അലസമായും ഒതുക്കുക്കമില്ലാതെയും കിടന്നാലും വിരോധമില്ല. ഇങ്ങനെ കെട്ടുന്നതു വഴി മുടിക്ക് ഉള്ളുണ്ടെന്നു തോന്നും.*

*ഉണക്കാം ഉള്ളില്‍ നിന്ന്*

*ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുമ്പോള്‍ തലയോടിനോടു ചേര്‍ന്നുള്ള ഭാഗം ആദ്യം ഉണക്കുക. ഇതുവഴി തലമുടി ഉയര്‍ന്നു നില്‍ക്കുകയും ഉള്ളുള്ളതായി തോന്നിക്കുകയും ചെയ്യും.*

*പകുത്ത് കെട്ടാം*

*തലമുടി നേര്‍പകുതിയില്‍ വകഞ്ഞ് രണ്ടു വശത്തേക്കും ഇടുന്നത് ഉള്ള് കുറവ് തോന്നാൻ കാരണമാകും. ‌പകരം വശങ്ങളില്‍ നിന്നു സിഗ്സാഗ് രീതിയിലോ മറ്റോ വകഞ്ഞെടുക്കാം. ഇങ്ങനെ കെട്ടുമ്പോൾ ധാരാളം മുടി ഉണ്ടെന്നു തോന്നും.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312749/does-your-hair-feel-like-its-not-thick-enough-but-do-this)