---
title: "ഓണാഘോഷത്തില്‍ ‘മധുരിക്കും ഓര്‍മകളെ പാടി’, സിവിൽ പൊലീസ് ഓഫീസർ വീട്ടിലെത്തി കുഴഞ്ഞുവീണ് മരിച്ചു"
english_title: " civil Police officer collapses at home and dies kottayam "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312739/civil-police-officer-collapses-at-home-and-dies-kottayam"
published_at: "2025-09-03T15:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b80ed121bf5_ttttt.jpg"
keywords: []
---

# ഓണാഘോഷത്തില്‍ ‘മധുരിക്കും ഓര്‍മകളെ പാടി’, സിവിൽ പൊലീസ് ഓഫീസർ വീട്ടിലെത്തി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **കോട്ടയം : ( **[www.truevisionnews.com]** ) ** പകൽ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും പാട്ടുപാടുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസർ വീട്ടിലെത്തി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പുതുശ്ശേരിച്ചിറ സതീഷ് ചന്ദ്രൻ ആണ് മരിച്ചത്.

## Article Content

**കോട്ടയം : ( **[www.truevisionnews.com]** ) ** പകൽ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും പാട്ടുപാടുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസർ വീട്ടിലെത്തി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പുതുശ്ശേരിച്ചിറ സതീഷ് ചന്ദ്രൻ ആണ് മരിച്ചത്.

പകൽ സ്റ്റേഷനിൽ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം വീട്ടിൽ പോവുകയും രാത്രി പത്തുമണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മറ്റൊരു സംഭവത്തിൽ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്നതിനിടെ മലയാളി നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു. തണ്ണീര്‍മുക്കം സ്വദേശിയായ വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍ വിഷ്ണു (32) ആണ് മരിച്ചത്. ഡല്‍ഹിയില്‍ ജോലി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു.

ഡല്‍ഹി മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച്ച വീട്ടിലേക്ക് മടങ്ങവെ ഓട്ടോറിക്ഷയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഉടന്‍ തന്നെ വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312739/civil-police-officer-collapses-at-home-and-dies-kottayam)