---
title: "അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 17 വയസുകാരന്‍ രോഗവിമുക്തനായി"
english_title: "17-year-old boy recovers from amoebic encephalitis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312723/17-year-old-boy-recovers-from-amoebic-encephalitis"
published_at: "2025-09-03T14:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b80372bc06f_amebic.jpg"
keywords: []
---

# അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 17 വയസുകാരന്‍ രോഗവിമുക്തനായി

> **Lead Summary:** അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്ന 17 വയസ്സുകാരന്‍ രോഗവിമുക്തനായി. അമീബയും ഫംഗസും രോഗിയുടെ തലച്ചോറിനെ ബാധിച്ചിരുന്നു.

## Article Content

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്ന 17 വയസ്സുകാരന്‍ രോഗവിമുക്തനായി. അമീബയും ഫംഗസും രോഗിയുടെ തലച്ചോറിനെ ബാധിച്ചിരുന്നു.

കൃത്യമായ ചികിത്സയിലൂടെയാണ് രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ലോകത്ത് തന്നെ ഇത്തരം തിരിച്ചുവരവ് അപൂര്‍വ്വമാണെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 22 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

അതിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ കഴിഞ്ഞ ദിവസം മരിച്ചിരുന്നു . മലപ്പുറം കാപ്പിൽ സ്വദേശിയായ കണ്ണമംഗലം ചേറൂർ കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് മരിച്ചത്. ജൂലൈ ഏഴിന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തുടങ്ങിയിരുന്നു.

എന്നാൽ രോഗം ഭേദമാവാതെയായതോടെ ആഗസ്ത് ഒന്നിന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ആഗസ്ത് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.മെഡിക്കൽ കോളേജിലേക്ക് അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312723/17-year-old-boy-recovers-from-amoebic-encephalitis)