---
title: "മുണ്ടും സെറ്റ് സാരിയും നനയാതെ നോക്കിക്കോ ....; മഴ മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് "
english_title: "Change in rain warning in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312712/change-in-rain-warning-in-the-state"
published_at: "2025-09-03T13:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7f8bed04d8_rain.jpg"
keywords: []
---

# മുണ്ടും സെറ്റ് സാരിയും നനയാതെ നോക്കിക്കോ ....; മഴ മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് 

> **Lead Summary:** സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. നേരത്തേ ആറ് ജില്ലകളിൽ യെല്ലോ അലേർട്ടായിരുന്നു.നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

## Article Content

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. നേരത്തേ ആറ് ജില്ലകളിൽ യെല്ലോ അലേർട്ടായിരുന്നു.നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

അതേസമയം, കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴയാണ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ഈ മേഖലകളിൽ ശക്തമായ മഴയാണ് പെയ്തത്. കൊട്ടിയൂരിലെ ബാവലി പുഴയിൽ ശക്തമായ കുത്തൊഴുക്കുണ്ട്. ആറളം വനമേഖലയിൽ പെയ്ത ശക്തമായ മഴയാണ് നദിയിൽ ജലനിരപ്പ് ഉയരാൻ കാരണം എന്നാണ് വിലയിരുത്തൽ. കർണാടക വനത്തിൽ ഉരുൾപൊട്ടിയതായും സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312712/change-in-rain-warning-in-the-state)