---
title: "'ബിആർഎസിൽ നിന്ന് നീതി ലഭിച്ചില്ല'; സസ്പെൻഷന് പിന്നാലെ കെ. കവിത രാജിവച്ചു"
english_title: "I didn't get justice from BRS K Kavitha resigns after suspension"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312710/i-didnt-get-justice-from-brs-k-kavitha-resigns-after-suspension"
published_at: "2025-09-03T13:34:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7f6cb55a05_dfsdzf.jpg"
keywords: []
---

# 'ബിആർഎസിൽ നിന്ന് നീതി ലഭിച്ചില്ല'; സസ്പെൻഷന് പിന്നാലെ കെ. കവിത രാജിവച്ചു

> **Lead Summary:** **( **[www.truevisionnews.com]** )** സസ്പെൻഷന് പിന്നാലെ ബിആർഎസിൽ നിന്ന് രാജിവച്ച് കെ കവിത. കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് രാജി. ബിആർഎസിൽ നിന്ന് നീതി ലഭിച്ചില്ലെന്നും, പാർട്ടിയിൽ താൻ ടാർജെറ്റ് ചെയ്യപ്പെടുകയായിരുന്നുവെന്നും കവിത പറഞ്ഞു.

## Article Content

**( **[www.truevisionnews.com]** )** സസ്പെൻഷന് പിന്നാലെ ബിആർഎസിൽ നിന്ന് രാജിവച്ച് കെ കവിത. കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് രാജി. ബിആർഎസിൽ നിന്ന് നീതി ലഭിച്ചില്ലെന്നും, പാർട്ടിയിൽ താൻ ടാർജെറ്റ് ചെയ്യപ്പെടുകയായിരുന്നുവെന്നും കവിത പറഞ്ഞു.

> പിതാവും ബിആർഎസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖര റാവുവാണ് കെ. കവിതയ്‌ക്കെതിരെ നടപടിയെടുത്തത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാണ് പാർട്ടി പ്രസ്താവനയിൽ പറയുന്നത്. "പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ കെ. കവിതയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ ബിആർഎസ് പ്രസിഡന്റ് കെ. ചന്ദ്രശേഖര റാവു തീരുമാനിച്ചു.

> പാർട്ടി എംഎൽസി കെ. കവിതയുടെ സമീപകാല പെരുമാറ്റവും തുടർച്ചയായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും പാർട്ടിക്ക് ദോഷം ചെയ്യുന്നതിനാൽ പാർട്ടി നേതൃത്വം ഈ വിഷയം ഗൗരവമായി കാണുന്നു," ബിആർഎസ് എക്സ് പോസ്റ്റിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312710/i-didnt-get-justice-from-brs-k-kavitha-resigns-after-suspension)