---
title: "ഓണ സദ്യ ഉണ്ടാക്കുമ്പോൾ ഇത്  മറക്കല്ലേ .....; രസകരമായ രസം ഉണ്ടാക്കാം എളുപ്പത്തിൽ "
english_title: "Method of preparing the rasam recepie"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312708/method-of-preparing-the-rasam-recepie"
published_at: "2025-09-03T13:27:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7f566890f1_rasam.jpg"
keywords: []
---

# ഓണ സദ്യ ഉണ്ടാക്കുമ്പോൾ ഇത്  മറക്കല്ലേ .....; രസകരമായ രസം ഉണ്ടാക്കാം എളുപ്പത്തിൽ 

> **Lead Summary:** ഓണത്തിന് ഒരുങ്ങിയിരിക്കുകയാണ് നമ്മൾ എല്ലാവരും . എന്നാൽ ഓണസദ്യ തയ്യാറാക്കുമ്പോൾ രസം ഉണ്ടാക്കാൻ വിട്ടുപോകല്ലേ ...സദ്യയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് രസം. ഇത്തവണത്തെ സദ്യ ഉണ്ടാക്കുമ്പോൾ രസം ഈ രീതിയിൽ പാകപ്പെടുത്തി നോക്കൂ ..

## Article Content

ഓണത്തിന് ഒരുങ്ങിയിരിക്കുകയാണ് നമ്മൾ എല്ലാവരും . എന്നാൽ ഓണസദ്യ തയ്യാറാക്കുമ്പോൾ രസം ഉണ്ടാക്കാൻ വിട്ടുപോകല്ലേ ...സദ്യയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് രസം. ഇത്തവണത്തെ സദ്യ ഉണ്ടാക്കുമ്പോൾ രസം ഈ രീതിയിൽ പാകപ്പെടുത്തി നോക്കൂ ..

**ചേരുവകൾ**

*തക്കാളി*

*ചുവന്നുള്ളി*

*വെളുത്തുള്ളി *

*പച്ചമുളക്*

*മല്ലിയില*

*ഉപ്പ്*

*കടുക്*

*വറ്റല്‍ മുളക്*

*മുളകുപൊടി*

*മല്ലിപൊടി*

*മഞ്ഞള്‍പൊടി*

*കുരുമുളകുപൊടി*

*ഉലുവാപൊടി*

*കായം*

*പുളി*

**ഉണ്ടാക്കുന്ന വിധം**

*ആദ്യം തന്നെ ഒരു പത്രം ഗ്യാസിൽ വെച്ച് അതിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം വറ്റല്‍ മുളകിടുക. ശേഷം അതിൽ വെളുത്തുള്ളി, ചുവന്നുള്ളി ഇവ ചതച്ചത് ഇട്ട് നന്നയി വഴറ്റുക. *

*ഇനി ഇതിലേക്ക് പൊടികള്‍ എല്ലാം ഇട്ട് ചെറുതായി ഇളക്കുക. അവയുടെ പച്ചമണം മാറുമ്പോൾ അതിലേക്കു പുളി പിഴിഞ്ഞ വെള്ളവും തക്കാളിയും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ശേഷം കായം, മല്ലിയില എന്നിവ ചേര്‍ക്കുക, രുചികരമായ രസം റെഡി.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312708/method-of-preparing-the-rasam-recepie)