---
title: "പരിക്ക് പറ്റിയപ്പോഴുള്ള  ഫോട്ടോ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തി; എം. വി ജയരാജന്റെ പരാതിയില്‍ ഫേസ്ബുക് അക്കൗണ്ടിനെതിരെ കേസെടുത്ത് പൊലീസ്"
english_title: "Police register case against Facebook account on complaint of M. V. Jayarajan for defamation using photo of himself injured in 2022"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312649/police-register-case-against-facebook-account-on-complaint-of-m-v-jayarajan-for-defamation-using-photo-of-himself-injured-in-2022"
published_at: "2025-09-03T10:27:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68b7cb0394048_mv.jpg"
keywords: []
---

# പരിക്ക് പറ്റിയപ്പോഴുള്ള  ഫോട്ടോ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തി; എം. വി ജയരാജന്റെ പരാതിയില്‍ ഫേസ്ബുക് അക്കൗണ്ടിനെതിരെ കേസെടുത്ത് പൊലീസ്

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സിപിഎം നേതാവ് എം. വി ജയരാജന്‍ പൊലീസില്‍ പരാതി നല്‍കി. 2022 ല്‍ പരിക്ക് പറ്റിയപ്പോളുള്ള ഫോട്ടോ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി.

## Article Content

സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സിപിഎം നേതാവ് എം. വി ജയരാജന്‍ പൊലീസില്‍ പരാതി നല്‍കി. 2022 ല്‍ പരിക്ക് പറ്റിയപ്പോളുള്ള ഫോട്ടോ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി.

സിന്നു സിന്നൂസ് എന്ന ഫേസ്ബുക് അക്കൗണ്ടിനെതിരെയാണ് പരാതി. കണ്ണൂര്‍ടൗണ്‍ പൊലീസിലായിരുന്നു ആദ്യം പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തത് ചക്കരക്കല്ല് പൊലീസാണ്.

അതിനിടെ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്നതിനിടെ മലയാളി നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു. തണ്ണീര്‍മുക്കം സ്വദേശിയായ വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍ വിഷ്ണു (32) ആണ് മരിച്ചത്. ഡല്‍ഹിയില്‍ ജോലി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു.

ഡല്‍ഹി മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച്ച വീട്ടിലേക്ക് മടങ്ങവെ ഓട്ടോറിക്ഷയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഉടന്‍ തന്നെ വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312649/police-register-case-against-facebook-account-on-complaint-of-m-v-jayarajan-for-defamation-using-photo-of-himself-injured-in-2022)