---
title: "ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞു വീണു; മലയാളി നഴ്‌സിന് ദാരുണാന്ത്യം"
english_title: "Malayali nurse dies after collapsing while returning from duty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312647/malayali-nurse-dies-after-collapsing-while-returning-from-duty"
published_at: "2025-09-03T10:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7c9104f946_gggg.jpg"
keywords: []
---

# ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞു വീണു; മലയാളി നഴ്‌സിന് ദാരുണാന്ത്യം

> **Lead Summary:** **മുഹമ്മ: ( **[www.truevisionnews.com]** ) **ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്നതിനിടെ മലയാളി നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു. തണ്ണീര്‍മുക്കം സ്വദേശിയായ വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍ വിഷ്ണു ആണ് മരിച്ചത്. ഡല്‍ഹിയില്‍ ജോലി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു.

## Article Content

**മുഹമ്മ: ( **[www.truevisionnews.com]** ) **ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്നതിനിടെ മലയാളി നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു. തണ്ണീര്‍മുക്കം സ്വദേശിയായ വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍ വിഷ്ണു ആണ് മരിച്ചത്. ഡല്‍ഹിയില്‍ ജോലി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു.

ഡല്‍ഹി മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച്ച വീട്ടിലേക്ക് മടങ്ങവെ ഓട്ടോറിക്ഷയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഉടന്‍ തന്നെ വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മറ്റൊരു സംഭവത്തിൽ തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിലെ ചുമട്ട് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കെ കെ മുഹമ്മദ് (64) ആണ് മരിച്ചത് . കതിരൂരിൽ പുസ്തകം ഇറക്കുന്നതിനിടെയാണ് കുഴഞ്ഞു വീഴുകയായിരുന്നു .

ഉടൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി പി എം പുതിയ ബസ് സ്റ്റാൻ്റ് ബ്രാഞ്ചംഗമാണ്. കോടിയേരി ഇടയിൽ പീടിക പി കെ രാജൻ റോഡിലെ കരിയാടൻ ഹൗസിലാണ് താമസം.

ആയിഷയാണ് ഭാര്യ. ഉബൈസ്‌, മനാഫ്, അദ്നാൻ , സജ്ന, സഫീന , ഷർമിന, ഷബ്നാദ് എന്നിവർ മക്കളും, സമീർ , ഷാംജിദ്, റയീഫ് , സജീർ എന്നിവർ മരുമക്കളുമാണ്. സഹോദരങ്ങൾ: നസീമ, ആയിഷ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312647/malayali-nurse-dies-after-collapsing-while-returning-from-duty)