---
title: "തലശ്ശേരിയിൽ ജോലിക്കിടയിൽ ചുമട്ട് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു"
english_title: "A porter died after collapsing while working in Kathiroor thalassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312632/a-porter-died-after-collapsing-while-working-in-kathiroor-thalassery"
published_at: "2025-09-03T09:18:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68b7baa260599_dead.jpg"
keywords: []
---

# തലശ്ശേരിയിൽ ജോലിക്കിടയിൽ ചുമട്ട് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിലെ ചുമട്ട് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കെ കെ മുഹമ്മദ് ആണ് മരിച്ചത് . കതിരൂരിൽ പുസ്തകം ഇറക്കുന്നതിനിടെയാണ് കുഴഞ്ഞു വീഴുകയായിരുന്നു .

## Article Content

തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിലെ ചുമട്ട് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കെ കെ മുഹമ്മദ് ആണ് മരിച്ചത് . കതിരൂരിൽ പുസ്തകം ഇറക്കുന്നതിനിടെയാണ് കുഴഞ്ഞു വീഴുകയായിരുന്നു .

ഉടൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി പി എം പുതിയ ബസ് സ്റ്റാൻ്റ് ബ്രാഞ്ചംഗമാണ്. കോടിയേരി ഇടയിൽ പീടിക പി കെ രാജൻ റോഡിലെ കരിയാടൻ ഹൗസിലാണ് താമസം.

ആയിഷയാണ് ഭാര്യ. ഉബൈസ്‌, മനാഫ്, അദ്നാൻ , സജ്ന, സഫീന , ഷർമിന, ഷബ്നാദ് എന്നിവർ മക്കളും, സമീർ , ഷാംജിദ്, റയീഫ് , സജീർ എന്നിവർ മരുമക്കളുമാണ്. സഹോദരങ്ങൾ: നസീമ, ആയിഷ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312632/a-porter-died-after-collapsing-while-working-in-kathiroor-thalassery)