---
title: "താമരശ്ശേരി ചുരത്തിൽ വീണ്ടും കണ്ടയ്നർ ലോറി കുടുങ്ങി; നാലരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ക്രയിൻ ഉപയോഗിച്ച് മാറ്റി, ഗതാഗതകുരുക്ക്"
english_title: "Container lorry gets stuck again at Thamarassery pass"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312620/container-lorry-gets-stuck-again-at-thamarassery-pass"
published_at: "2025-09-03T07:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7a1890907c_thamarassery.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ വീണ്ടും കണ്ടയ്നർ ലോറി കുടുങ്ങി; നാലരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ക്രയിൻ ഉപയോഗിച്ച് മാറ്റി, ഗതാഗതകുരുക്ക്

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് താമരശ്ശേരി ചുര ആറാം വളവിൽ വീണ്ടും കണ്ടയ്നർ ലോറി കുടുങ്ങി. വളവ് തിരിയുന്നതിനിടെ കണ്ടയ്നർ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയായിരുന്നു. പുലർച്ചെ ഒന്നരയോടെയാണ് ലോറി കുടുങ്ങിയത് . നാലരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആറ് മണിയോടെയാണ് കണ്ടയ്നർ ലോറി ക്രയിൻ ഉപയോഗിച്ച് മാറ്റിയത്. സ്ഥലത്ത് രൂക്ഷമായഗതാഗത കുരുക്ക് തുടരുന്നുണ്ട്. കുടുങ്ങിയ കണ്ടെയിനർ ലോറി ക്രെയിനുകൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും പൂർണമായും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വലിയ വാഹനങ്ങളുടെ നീണ്ട നിര ഇരു വശങ്ങളിലേക്കുമുണ്ട്. ഒന്നര മുതൽ ആറു മണി വരെ ചെറുവാഹനങ്ങൾ മാത്രമായിരുന്നു കടന്നു പോയത് .

## Article Content

**കോഴിക്കോട് : **കോഴിക്കോട് താമരശ്ശേരി ചുര ആറാം വളവിൽ വീണ്ടും കണ്ടയ്നർ ലോറി കുടുങ്ങി. വളവ് തിരിയുന്നതിനിടെ കണ്ടയ്നർ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയായിരുന്നു. പുലർച്ചെ ഒന്നരയോടെയാണ് ലോറി കുടുങ്ങിയത് . നാലരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആറ് മണിയോടെയാണ് കണ്ടയ്നർ ലോറി ക്രയിൻ ഉപയോഗിച്ച് മാറ്റിയത്. സ്ഥലത്ത് രൂക്ഷമായഗതാഗത കുരുക്ക് തുടരുന്നുണ്ട്. കുടുങ്ങിയ കണ്ടെയിനർ ലോറി ക്രെയിനുകൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും പൂർണമായും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വലിയ വാഹനങ്ങളുടെ നീണ്ട നിര ഇരു വശങ്ങളിലേക്കുമുണ്ട്. ഒന്നര മുതൽ ആറു മണി വരെ ചെറുവാഹനങ്ങൾ മാത്രമായിരുന്നു കടന്നു പോയത് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312620/container-lorry-gets-stuck-again-at-thamarassery-pass)