---
title: "പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് നിസ്സാര പരിക്ക്"
english_title: "Car loses control in Perumbavoor, falls into ravine three people sustain minor injuries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312615/car-loses-control-in-perumbavoor-falls-into-ravine-three-people-sustain-minor-injuries"
published_at: "2025-09-03T06:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b799dd14644_perumbavoor.jpg"
keywords: []
---

# പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് നിസ്സാര പരിക്ക്

> **Lead Summary:** **എറണാകുളം: ** എറണാകുളം പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഊന്നുകല്ല് റോഡിലാണ് കാർ 15 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞത്. പൈങ്ങോട്ടൂർ കുളപ്പുറത്താണ് സംഭവം. മൂന്ന് പേർ വാഹനത്തിൽ ഉണ്ടായിരുന്നു. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.

## Article Content

**എറണാകുളം: ** എറണാകുളം പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഊന്നുകല്ല് റോഡിലാണ് കാർ 15 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞത്. പൈങ്ങോട്ടൂർ കുളപ്പുറത്താണ് സംഭവം. മൂന്ന് പേർ വാഹനത്തിൽ ഉണ്ടായിരുന്നു. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.

മറ്റൊരു സംഭവത്തിൽ, ആറ്റിങ്ങൽ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ അപ്പോളോ കോളനിയിൽ 25 വയസ്സുള്ള രാഹുലാണ് മരണപ്പെട്ടത്. ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

അപകടസ്ഥലത്തുനിന്നും ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും യുവാവിന്റെ മരണം സംഭവിച്ചിരുന്നു. എതിർ ദിശയിൽ നിന്നും വന്ന ബൈക്ക് യാത്രികൻ നിസ്സാര പരുക്കുകളോടെ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. രാഹുലിന്റെ മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312615/car-loses-control-in-perumbavoor-falls-into-ravine-three-people-sustain-minor-injuries)