---
title: "വിശ്വാസം മുതലെടുത്തല്ലേ ....! സ്വകാര്യ ഭാഗങ്ങളിൽ മുറിവ്, നാലുവയസ്സുകാരിയെ പീഡിപ്പിച്ച അയൽവാസിയായ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ"
english_title: "21-year-old man has been arrested for raping a four-year-old girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312611/21-year-old-man-has-been-arrested-for-raping-a-four-year-old-girl"
published_at: "2025-09-03T06:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b791f1de251_kai.jpg"
keywords: []
---

# വിശ്വാസം മുതലെടുത്തല്ലേ ....! സ്വകാര്യ ഭാഗങ്ങളിൽ മുറിവ്, നാലുവയസ്സുകാരിയെ പീഡിപ്പിച്ച അയൽവാസിയായ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ

> **Lead Summary:** സിൽച്ചാർ: അസമിൽ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ. കുട്ടിയുടെ അമ്മ വീട്ടുജോലിക്കാരിയായി പോയസമയം കുട്ടിയെ നോക്കാനായി യുവാവിന്റെ പക്കൽ ഏൽപ്പിച്ചു പോയപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.

## Article Content

സിൽച്ചാർ: അസമിൽ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ. കുട്ടിയുടെ അമ്മ വീട്ടുജോലിക്കാരിയായി പോയസമയം കുട്ടിയെ നോക്കാനായി യുവാവിന്റെ പക്കൽ ഏൽപ്പിച്ചു പോയപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.

ഇരുവരും വാടകയ്ക്കു ഒരേ കെട്ടിടത്തിലാണ് താമസിക്കുന്നത്. ജോലിക്കു പോകുന്ന സമയം കുട്ടിയെ നോക്കാൻ ആളില്ലാത്തതുകൊണ്ടാണ് രണ്ടു ദിവസം മുൻപ് കുട്ടിയെ യുവാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. തിരികെ വന്ന കുട്ടി തിങ്കളാഴ്ചയായപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടു എന്ന വിവരം പറയുകയും പിന്നീടുള്ള പരിശോധനയിൽ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളും കണ്ടെത്തിയെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്തു പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതിയും ഇരയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും വാടകയ്ക്കാണ് താമസിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കെട്ടിടത്തിലെ മറ്റു താമസക്കാരുടെയും മൊഴികൾ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312611/21-year-old-man-has-been-arrested-for-raping-a-four-year-old-girl)