---
title: "കോഴിക്കോട് എക്സൈസ് ഓഫീസിൽ വിജിലൻസ് റെയ്ഡ്; പതിനാറ് കുപ്പി മദ്യം പിടിച്ചെടുത്തു"
english_title: "Vigilance raid at Kozhikode excise office Sixteen bottles of liquor seized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312588/vigilance-raid-at-kozhikode-excise-office-sixteen-bottles-of-liquor-seized"
published_at: "2025-09-02T20:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b70353d2fb7_tt.jpg"
keywords: []
---

# കോഴിക്കോട് എക്സൈസ് ഓഫീസിൽ വിജിലൻസ് റെയ്ഡ്; പതിനാറ് കുപ്പി മദ്യം പിടിച്ചെടുത്തു

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **കോഴിക്കോട് എക്സൈസ് സർ‌ക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അനധികൃതമായി ശേഖരിച്ച മദ്യം പിടിച്ചെടുത്തു. 16 കുപ്പി മദ്യമാണ് വിജിലൻസ് ‍ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **കോഴിക്കോട് എക്സൈസ് സർ‌ക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അനധികൃതമായി ശേഖരിച്ച മദ്യം പിടിച്ചെടുത്തു. 16 കുപ്പി മദ്യമാണ് വിജിലൻസ് ‍ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

വൈകുന്നേരം നാല് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. കണക്കിൽപ്പെടാത്ത മദ്യം ഓഫീസിൽ സൂക്ഷിച്ചുവെക്കുകയായിരുന്നു. മദ്യത്തിന് രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്ന് വിജിലൻസ് പരിശോധനയിൽ തെളിഞ്ഞു.

മറ്റൊരു സംഭവത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ മരട് എസ്‌ഐ അറസ്റ്റില്‍. പൊലീസ് സ്റ്റേഷനിൽ നിന്നാണ് കൈക്കൂലിയുമായി എസ്ഐ പിടിയിലായത്. മരട് സ്റ്റേഷനിലെ എസ് ഐ ഗോപനെയാണ് വിജിലൻസ് പിടികൂടിയത്. 10000 രൂപ കൈക്കൂലി വാങ്ങിയതിനു ശേഷമായിരുന്നു വിജിലൻസ് പിടിച്ചത്.

ഗോപകുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാഹന ഉടമ വിജിലന്‍സിനെ ബന്ധപ്പെട്ടിരുന്നു. അവര്‍ നിര്‍ദേശിച്ചത് പ്രകാരം പതിനായിരം രൂപയുമായാണ് വാഹന ഉടമ സ്റ്റേഷനില്‍ എത്തിയത്. ഈ പണം വാങ്ങുന്നതിനിടെ വിജിലന്‍സ് എസ്‌ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉടന്‍ കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312588/vigilance-raid-at-kozhikode-excise-office-sixteen-bottles-of-liquor-seized)