---
title: "ഓണമുണ്ണാനാണോ കിമ്പളം.....! പൊലീസ് സ്റ്റേഷനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മരട് എസ്‌ഐ അറസ്റ്റിൽ"
english_title: "Maradu SI arrested while accepting bribe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312584/maradu-si-arrested-while-accepting-bribe"
published_at: "2025-09-02T19:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6fecd93a13_yrty.jpg"
keywords: []
---

# ഓണമുണ്ണാനാണോ കിമ്പളം.....! പൊലീസ് സ്റ്റേഷനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മരട് എസ്‌ഐ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി : ( **[www.truevisionnews.com]** )** കൈക്കൂലി വാങ്ങുന്നതിനിടെ മരട് എസ്‌ഐ അറസ്റ്റില്‍. പൊലീസ് സ്റ്റേഷനിൽ നിന്നാണ് കൈക്കൂലിയുമായി എസ്ഐ പിടിയിലായത്. മരട് സ്റ്റേഷനിലെ എസ് ഐ ഗോപനെയാണ് വിജിലൻസ് പിടികൂടിയത്. 10000 രൂപ കൈക്കൂലി വാങ്ങിയതിനു ശേഷമായിരുന്നു വിജിലൻസ് പിടിച്ചത്.

## Article Content

**കൊച്ചി : ( **[www.truevisionnews.com]** )** കൈക്കൂലി വാങ്ങുന്നതിനിടെ മരട് എസ്‌ഐ അറസ്റ്റില്‍. പൊലീസ് സ്റ്റേഷനിൽ നിന്നാണ് കൈക്കൂലിയുമായി എസ്ഐ പിടിയിലായത്. മരട് സ്റ്റേഷനിലെ എസ് ഐ ഗോപനെയാണ് വിജിലൻസ് പിടികൂടിയത്. 10000 രൂപ കൈക്കൂലി വാങ്ങിയതിനു ശേഷമായിരുന്നു വിജിലൻസ് പിടിച്ചത്.

ഗോപകുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാഹന ഉടമ വിജിലന്‍സിനെ ബന്ധപ്പെട്ടിരുന്നു. അവര്‍ നിര്‍ദേശിച്ചത് പ്രകാരം പതിനായിരം രൂപയുമായാണ് വാഹന ഉടമ സ്റ്റേഷനില്‍ എത്തിയത്. ഈ പണം വാങ്ങുന്നതിനിടെ വിജിലന്‍സ് എസ്‌ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉടന്‍ കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312584/maradu-si-arrested-while-accepting-bribe)