---
title: "മൂന്നാം നിലയിൽ നിന്ന് കാൽവഴുതി വീണു; ബംഗളൂരുവിൽ കണ്ണൂർ സ്വദേശിനി വിദ്യാർഥിനിക്ക് ദാരുണാന്ത്യം"
english_title: "Kannur native student dies after slipping and falling from third floor in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312538/kannur-native-student-dies-after-slipping-and-falling-from-third-floor-in-bengaluru"
published_at: "2025-09-02T15:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6c755ab73d_jj.jpg"
keywords: []
---

# മൂന്നാം നിലയിൽ നിന്ന് കാൽവഴുതി വീണു; ബംഗളൂരുവിൽ കണ്ണൂർ സ്വദേശിനി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** **ബം​ഗളൂരു: ( **[www.truevisionnews.com]** )** അപ്പാർട്മെന്റിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു വീണ് ബം​ഗളൂരുവിൽ മലയാളി വിദ്യാർഥിനി മരിച്ചു. കാൽവഴുതി വീണതാണെന്നാണ് റിപ്പോർട്ട്. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ രാജേഷിന്റെ മകൾ അൻവിത യാണ് മരിച്ചത്.

## Article Content

**ബം​ഗളൂരു: ( **[www.truevisionnews.com]** )** അപ്പാർട്മെന്റിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു വീണ് ബം​ഗളൂരുവിൽ മലയാളി വിദ്യാർഥിനി മരിച്ചു. കാൽവഴുതി വീണതാണെന്നാണ് റിപ്പോർട്ട്. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ രാജേഷിന്റെ മകൾ അൻവിത യാണ് മരിച്ചത്.

വൈറ്റ്ഫീൽഡ് സൗപർണിക സരയു അപ്പാർട്മെന്റിലാണ് അൻവിത താമസിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിൽ ബികോം ഒന്നാം വർഷ വിദ്യാർഥിനിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312538/kannur-native-student-dies-after-slipping-and-falling-from-third-floor-in-bengaluru)