---
title: "അയ്യോ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ..; ഓണത്തിന് മുഖം തിളങ്ങാൻ വഴിയുണ്ട്, ഇതൊന്ന് ഉപയോഗിക്കൂ "
english_title: "There is a way to make your face glow this Onam, use this one"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312533/there-is-a-way-to-make-your-face-glow-this-onam-use-this-one"
published_at: "2025-09-02T15:46:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6c4b1c4f18_then.jpg"
keywords: []
---

# അയ്യോ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ..; ഓണത്തിന് മുഖം തിളങ്ങാൻ വഴിയുണ്ട്, ഇതൊന്ന് ഉപയോഗിക്കൂ 

> **Lead Summary:** ചർമ്മം തിളങ്ങാൻ പലവഴികളും പരീക്ഷിച്ചു മടുത്തോ ...എങ്കിൽ ഇതൊന്ന് ഉപയോഗിച്ചുനോക്കൂ ..വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ചില ഫേസ് പാക്കുകളെ കുറിച്ചാണ് ഇനി പറയുന്നത്.

## Article Content

ചർമ്മം തിളങ്ങാൻ പലവഴികളും പരീക്ഷിച്ചു മടുത്തോ ...എങ്കിൽ ഇതൊന്ന് ഉപയോഗിച്ചുനോക്കൂ ..വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ചില ഫേസ് പാക്കുകളെ കുറിച്ചാണ് ഇനി പറയുന്നത്.

***ഒലീവ്  ഓയിലും കൊക്കോ ബട്ടറും***

ഒരു ടീ സ്പൂൺ മെൽട്ട് ചെയ്ത കൊക്കോ ബട്ടർ കുറച്ച് ഒലിവ് ഓയിലുമായി നന്നായി കലർത്താം. ശേഷം ആ മിശ്രിതം വളരെ പതുക്കെ മുഖത്ത് തേച്ച് കൊടുക്കണം. കൊക്കോ ബട്ടറിൽ ഫാറ്റി ആസിഡ് ധാരാളമുണ്ട്.. അത് ചർമ്മ വരണ്ട് പോവാതെ സംരക്ഷിക്കും. ഒലീവ് ഓയലിൽ വിറ്റാമിൻ ഇയുണ്ട്. ഇത് ചർമ്മത്തിന് വളരെ നല്ലതാണ്.

*ബട്ടർ ഫ്രൂട്ടും തേനും*

ഒരു പാത്രമെടുത്ത് പഴുത്ത ബട്ടർ ഫ്രൂട്ടും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. മുഖത്ത് 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ അങ്ങനെ തന്നെ വെയ്ക്കാം. ബട്ടർ ഫ്രൂട്ട് - തേൻ ഫേസ് പാക്ക് നിങ്ങളുടെ ചർമ്മത്തിന്റെ വരണ്ട അവസ്ഥ മാറ്റുക. ചർമ്മത്തിന് നല്ല ഉന്മേഷവും തിളക്കവും ലഭിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312533/there-is-a-way-to-make-your-face-glow-this-onam-use-this-one)