---
title: "എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചു; പരിക്കേറ്റയാളെ പ്രതിയാക്കി പൊലീസ് കേസ്, വിചിത്ര നടപടി"
english_title: "AIG private vehicle hit Police file case against injured person strange action"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312514/aig-private-vehicle-hit-police-file-case-against-injured-person-strange-action"
published_at: "2025-09-02T14:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6b7f74a8d6_WhatsApp_Image_2025-09-02_at_2.54.58_PM.jpeg"
keywords: []
---

# എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചു; പരിക്കേറ്റയാളെ പ്രതിയാക്കി പൊലീസ് കേസ്, വിചിത്ര നടപടി

> **Lead Summary:** **തിരുവല്ല: ( **[www.truevisionnews.com]** )** പോലീസ് ആസ്ഥാനത്തെ എഐജി വി.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനമിടിച്ചുണ്ടായ അപകടത്തിൽ വിചിത്ര നടപടിയുമായി പോലീസ്. പരിക്കേറ്റ കാല്‍നടക്കാരനായ യുവാവിനെ പ്രതിയാക്കി തിരുവല്ല പോലീസ് കേസെടുത്തു. പത്തനംതിട്ട എസ്പി അറിയാതെയാണ് പോലീസിന്റെ ഈ നടപടി.

## Article Content

**തിരുവല്ല: ( **[www.truevisionnews.com]** )** പോലീസ് ആസ്ഥാനത്തെ എഐജി വി.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനമിടിച്ചുണ്ടായ അപകടത്തിൽ വിചിത്ര നടപടിയുമായി പോലീസ്. പരിക്കേറ്റ കാല്‍നടക്കാരനായ യുവാവിനെ പ്രതിയാക്കി തിരുവല്ല പോലീസ് കേസെടുത്തു. പത്തനംതിട്ട എസ്പി അറിയാതെയാണ് പോലീസിന്റെ ഈ നടപടി.

ഓഗസ്റ്റ് 30-ന് തിരുവല്ലയില്‍ വെച്ചാണ് വിനോദ് കുമാറിന്റെ സ്വകാര്യവാഹനം അപകടത്തില്‍പ്പെടുന്നത്. അദ്ദേഹം തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു. അപകടത്തില്‍ കാല്‍നടക്കാരനായ ഇതരസംസ്ഥാനതൊഴിലാളിക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇതരസംസ്ഥാനതൊഴിലാളിയായ കാല്‍നടക്കാരനെ പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുന്നത്.

വാഹനത്തിന്റെ ഡ്രൈവര്‍ പോലീസ് ഉദ്യോഗസ്ഥനാണ്. ഈ ഡ്രൈവറുടെ മൊഴി വാങ്ങിയാണ് പോലീസ് നടപടി. സാധാരണഗതിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഡ്രൈവറെ പ്രതിയാക്കിയാണ് കേസെടുക്കാറുള്ളത്. ഇവിടെ പരിക്കേറ്റയാള്‍ക്കെതിരേയാണ് പോലീസ് കേസ്. സംഭവം നടക്കുമ്പോള്‍ പത്തനംതിട്ട എസ്പി സംസ്ഥാനത്തുണ്ടായിരുന്നില്ല.

അദ്ദേഹം അവധിയിലായിരുന്നു. ആ സമയത്താണ് പോലീസിന്റെ ഈ നടപടിയെന്നതാണ് ശ്രദ്ധേയം. വിഷയത്തില്‍ കടുത്ത അതൃപ്തിയിലാണ് എസ്പിയെന്നാണ് വിവരം. സംഭവം അന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312514/aig-private-vehicle-hit-police-file-case-against-injured-person-strange-action)