---
title: "വാഹനം ബ്രേക്ക് ഇട്ടു, ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് ബൈക്കിന് പിറകിൽ ഇരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം"
english_title: "Student dies in a car accident in Edavanna."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312511/student-dies-in-a-car-accident-in-edavanna"
published_at: "2025-09-02T14:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6b60e9492d_dead.jpg"
keywords: []
---

# വാഹനം ബ്രേക്ക് ഇട്ടു, ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് ബൈക്കിന് പിറകിൽ ഇരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** എടവണ്ണയിൽ വാഹനാപകടത്തില്‍ വിദ്യാർഥിക്ക് ദാരുണാന്ത്യം. പ്ലസ് ടു വിദ്യാർഥിയായ ആര്യൻ തൊടിക പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ അഷ്റഫിന്റെ മകൻ ഹനീൻ അഷറഫ് ആണ് മരിച്ചത്. ബൈക്കിൽനിന്ന് വീണ ഹനീന്റെ ദേഹത്ത് ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു.

## Article Content

എടവണ്ണയിൽ വാഹനാപകടത്തില്‍ വിദ്യാർഥിക്ക് ദാരുണാന്ത്യം. പ്ലസ് ടു വിദ്യാർഥിയായ ആര്യൻ തൊടിക പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ അഷ്റഫിന്റെ മകൻ ഹനീൻ അഷറഫ് ആണ് മരിച്ചത്. ബൈക്കിൽനിന്ന് വീണ ഹനീന്റെ ദേഹത്ത് ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു.

​എടവണ്ണ മുണ്ടേങ്ങരയിൽ ഇന്ന് രാവിലെയാണ് അപകടം. തൊട്ടു മുന്നിൽ ഉണ്ടായിരുന്ന വാഹനം ബ്രേക്ക് ചെയ്തതോടെ ബൈക്കിന് പിറകിൽ ഇരുന്ന ഹനീൻ റോഡിലേക്ക് തെറിച്ച് വീണു. എതിർദിശയിൽ നിന്നും വന്ന ടിപ്പർ ഇടിച്ച് ഹനീൻ തൽക്ഷണം മരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312511/student-dies-in-a-car-accident-in-edavanna)