---
title: "എങ്ങോട്ടേക്കാ ചാടിതുള്ളി ...! ചേർത്തലയിൽ നിന്ന് പതിനേഴുകാരനുമായി നാടുവിട്ടു, വാട്സാപ്പ് സന്ദേശം പിന്തുടർന്ന് പൊലീസ്; ഇരുപത്തിയേഴുകാരി അറസ്റ്റിൽ"
english_title: "woman arrested for eloping with minor from cherthala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312502/woman-arrested-for-eloping-with-minor-from-cherthala"
published_at: "2025-09-02T13:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6a747968c9_police.jpg"
keywords: []
---

# എങ്ങോട്ടേക്കാ ചാടിതുള്ളി ...! ചേർത്തലയിൽ നിന്ന് പതിനേഴുകാരനുമായി നാടുവിട്ടു, വാട്സാപ്പ് സന്ദേശം പിന്തുടർന്ന് പൊലീസ്; ഇരുപത്തിയേഴുകാരി അറസ്റ്റിൽ

> **Lead Summary:** **ചേർത്തല ( ആലപ്പുഴ ): ** പതിനേഴുകാരനുമായി നാടുവിട്ട യുവതിയെ ചേർത്തല പൊലീസ് കൊല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

## Article Content

**ചേർത്തല ( ആലപ്പുഴ ): ** പതിനേഴുകാരനുമായി നാടുവിട്ട യുവതിയെ ചേർത്തല പൊലീസ് കൊല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസം മുൻപാണ് യുവതി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കുത്തിയതോട് പൊലീസിലും യുവതിയെ കാണാനില്ലെന്നു കാട്ടി ഇവരുടെ ബന്ധുക്കൾ ചേർത്തല പൊലീസിലും പരാതി നൽകിയിരുന്നു. ഫോൺ ഉപയോഗിക്കാതെയായിരുന്നു യാത്രയെന്നതിനാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചിരുന്നില്ല.

ഇതിനിടെ യുവതി ബന്ധുവിന് വാട്സാപ് സന്ദേശം അയച്ചു. ഇതു പിന്തുടർന്നാണ് പൊലീസ് കൊല്ലൂരിൽനിന്ന് ഇരുവരെയും പിടികൂടിയത്. ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു കൊട്ടാരക്കര ജയിലിലേക്ക് അയച്ചു. വിദ്യാർഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312502/woman-arrested-for-eloping-with-minor-from-cherthala)