---
title: " കടലിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി"
english_title: "The body of the second student who went missing in the Puthanthoppu sea has been found."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312493/the-body-of-the-second-student-who-went-missing-in-the-puthanthoppu-sea-has-been-found"
published_at: "2025-09-02T13:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6a27498567_death.jpg"
keywords: []
---

#  കടലിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

> **Lead Summary:** പുത്തൻതോപ്പ് കടലിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. സിംഗപ്പൂർ മുക്കിൽ ബിസ്മി വില്ലയിൽ ഷാനവാസിന്റെയും ഷമീലയുടെയും മകൻ നബീലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നബീലിന്റെ പിതാവ് ഗൾഫിൽ ജോലി ചെയ്യുന്ന ഷാനവാസ് ഇന്ന് നാട്ടിലെത്തും.

## Article Content

പുത്തൻതോപ്പ് കടലിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. സിംഗപ്പൂർ മുക്കിൽ ബിസ്മി വില്ലയിൽ ഷാനവാസിന്റെയും ഷമീലയുടെയും മകൻ നബീലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നബീലിന്റെ പിതാവ് ഗൾഫിൽ ജോലി ചെയ്യുന്ന ഷാനവാസ് ഇന്ന് നാട്ടിലെത്തും.

സിംഗപ്പൂർ മുക്ക് തോട്ടുമുഖം ചരുവിള പുത്തൻവീട്ടിൽ ഗിരീഷ് കുമാറിന്റെയും സജിതയുടെയും മകൻ അഭിജിത്തിന്റെ (16) മൃതദേഹം ഇന്നലെ രാവിലെ മരിയനാട് നിന്നു മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയിരുന്നു. തോന്നയ്ക്കൽ ബ്ലൂമൗണ്ട് പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. സംസ്കാരം ഇന്നലെ നടന്നു.

ഞായറാഴ്ച 5 മണിയോടെയാണ് അഞ്ചു വിദ്യാർഥികളുടെ സംഘം കടലിൽ കുളിക്കാൻ ഇറങ്ങിയത്. മൂന്നുപേരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312493/the-body-of-the-second-student-who-went-missing-in-the-puthanthoppu-sea-has-been-found)