---
title: "കോഴിക്കോട്ടെ ആയിഷ റഷയുടെ മരണം: ആൺസുഹൃത്തിനെതിരെ തെളിവുകൾ; അറസ്റ്റ് ചെയ്‌തേക്കും"
english_title: "Kozhikode Ayesha Rashas death Evidence against boyfriend arrest possible"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312492/kozhikode-ayesha-rashas-death-evidence-against-boyfriend-arrest-possible"
published_at: "2025-09-02T13:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6a203ed0f6_WhatsApp_Image_2025-09-02_at_1.21.16_PM.jpeg"
keywords: []
---

# കോഴിക്കോട്ടെ ആയിഷ റഷയുടെ മരണം: ആൺസുഹൃത്തിനെതിരെ തെളിവുകൾ; അറസ്റ്റ് ചെയ്‌തേക്കും

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) ** സരോവരത്തെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ആയിഷ റഷയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ തെളിവുകൾ. മരിച്ച ആയിഷ റഷയുടെ വാട്സ് ആപ്പ് ചാറ്റുകളാണ് പോലീസ് കണ്ടെത്തിയത്. ആയിഷ കടുത്ത മാനസിക സമ്മർ​ദ്ദത്തിൽ ആയിരുന്നുവെന്നും ജിം ട്രെയിനറായ ബഷീറുദ്ദീനും ആയിഷയുമായി നിരന്തരം വഴക്കുണ്ടായിരുന്നു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) ** സരോവരത്തെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ആയിഷ റഷയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ തെളിവുകൾ. മരിച്ച ആയിഷ റഷയുടെ വാട്സ് ആപ്പ് ചാറ്റുകളാണ് പോലീസ് കണ്ടെത്തിയത്. ആയിഷ കടുത്ത മാനസിക സമ്മർ​ദ്ദത്തിൽ ആയിരുന്നുവെന്നും ജിം ട്രെയിനറായ ബഷീറുദ്ദീനും ആയിഷയുമായി നിരന്തരം വഴക്കുണ്ടായിരുന്നു.

ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴി എടുത്ത ശേഷം ബഷീറുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങളുടെ ഉൾപ്പടെ അടിസ്ഥാനത്തിൽ ആയിഷയുടേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. കോഴിക്കോട് അത്തോളി സ്വദേശിയായ ആയിഷയെ കഴിഞ്ഞ ദിവസമാണ് സരോവരത്തെ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312492/kozhikode-ayesha-rashas-death-evidence-against-boyfriend-arrest-possible)