---
title: "മലപ്പുറം  സ്‌കൂളില്‍ ആര്‍എസ്എസ് ഗണഗീതം പാടി കുട്ടികള്‍; അബദ്ധം പറ്റിയതെന്ന് സ്‌കൂള്‍ അധികൃതര്‍"
english_title: "Children sang the RSS's Ganesha at school in Tirur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312490/children-sang-the-rsss-ganesha-at-school-in-tirur"
published_at: "2025-09-02T13:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6a0f97a554_dchoo;.jpg"
keywords: []
---

# മലപ്പുറം  സ്‌കൂളില്‍ ആര്‍എസ്എസ് ഗണഗീതം പാടി കുട്ടികള്‍; അബദ്ധം പറ്റിയതെന്ന് സ്‌കൂള്‍ അധികൃതര്‍

> **Lead Summary:** തിരൂരില്‍ സ്‌കൂളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി കുട്ടികള്‍. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് കുട്ടികള്‍ ഗണഗീതം പാടിയത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനഘോഷത്തിലാണ് സംഭവം.

## Article Content

തിരൂരില്‍ സ്‌കൂളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി കുട്ടികള്‍. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് കുട്ടികള്‍ ഗണഗീതം പാടിയത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനഘോഷത്തിലാണ് സംഭവം.

കുട്ടികള്‍ പാടിയതാണെന്നും അവരുടെ പാട്ടുകള്‍ ക്രോസ് ചെക്ക് ചെയ്തിരുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അബദ്ധം പറ്റിയതാണെന്നാണ് സ്‌കൂള്‍ അധികൃതറുടെ വിശദീകരണം. സംഭവത്തില്‍ സ്‌കൂളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു.

അതേസമയം പുത്തൻതോപ്പ് കടലിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. സിംഗപ്പൂർ മുക്കിൽ ബിസ്മി വില്ലയിൽ ഷാനവാസിന്റെയും ഷമീലയുടെയും മകൻ നബീലിന്റെ (16) മൃതദേഹമാണ് കണ്ടെത്തിയത്. നബീലിന്റെ പിതാവ് ഗൾഫിൽ ജോലി ചെയ്യുന്ന ഷാനവാസ് ഇന്ന് നാട്ടിലെത്തും.

സിംഗപ്പൂർ മുക്ക് തോട്ടുമുഖം ചരുവിള പുത്തൻവീട്ടിൽ ഗിരീഷ് കുമാറിന്റെയും സജിതയുടെയും മകൻ അഭിജിത്തിന്റെ (16) മൃതദേഹം ഇന്നലെ രാവിലെ മരിയനാട് നിന്നു മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയിരുന്നു. തോന്നയ്ക്കൽ ബ്ലൂമൗണ്ട് പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. സംസ്കാരം ഇന്നലെ നടന്നു.

ഞായറാഴ്ച 5 മണിയോടെയാണ് അഞ്ചു വിദ്യാർഥികളുടെ സംഘം കടലിൽ കുളിക്കാൻ ഇറങ്ങിയത്. മൂന്നുപേരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312490/children-sang-the-rsss-ganesha-at-school-in-tirur)