---
title: "രാഹുല്‍ മാങ്കൂട്ടത്തിനെതിരായ  ലൈംഗികാതിക്രമ പരാതി; ഒന്നിൽ കൂടുതൽ യുവതികളെ ഗർഭഛിദ്രത്തിന് ഇരയാക്കിയെന്ന് നിഗമനം; ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം"
english_title: "Rahulmamkootathil allegedly forced more than one woman to undergo abortions; Investigation focusing on hospitals"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312479/rahulmamkootathil-allegedly-forced-more-than-one-woman-to-undergo-abortions-investigation-focusing-on-hospitals"
published_at: "2025-09-02T12:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b695f638ec6_rahul.jpg"
keywords: []
---

# രാഹുല്‍ മാങ്കൂട്ടത്തിനെതിരായ  ലൈംഗികാതിക്രമ പരാതി; ഒന്നിൽ കൂടുതൽ യുവതികളെ ഗർഭഛിദ്രത്തിന് ഇരയാക്കിയെന്ന് നിഗമനം; ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം

> **Lead Summary:** രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ഒന്നില്‍ കൂടുതല്‍ യുവതികള്‍ ഗര്‍ഭഛിദ്രത്തിന് ഇരയായതായി അന്വേഷണ സംഘത്തിൻ്റെ നിഗമനം. ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. അന്വേഷണ സംഘം ചികിത്സാ രേഖകള്‍ ശേഖരിക്കും. ഒരു യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയത് ബെംഗളൂരുവിലാണെന്നാണ് കണ്ടത്തല്‍.

## Article Content

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ഒന്നില്‍ കൂടുതല്‍ യുവതികള്‍ ഗര്‍ഭഛിദ്രത്തിന് ഇരയായതായി അന്വേഷണ സംഘത്തിൻ്റെ നിഗമനം. ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. അന്വേഷണ സംഘം ചികിത്സാ രേഖകള്‍ ശേഖരിക്കും. ഒരു യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയത് ബെംഗളൂരുവിലാണെന്നാണ് കണ്ടത്തല്‍.

യുവതികളുടെ മൊഴി രേഖപ്പെടുത്താന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. മൊഴി ലഭിച്ചില്ലെങ്കില്‍ നിയമോപദേശം തേടാനാണ് നീക്കം. ലൈംഗികാരോപണക്കേസില്‍ ഇരകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ വിശദമായ പരിശോധനയ്ക്കുള്ള തയാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. രാഹുലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണസംഘം പരിശോധിക്കും. മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. നാല് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312479/rahulmamkootathil-allegedly-forced-more-than-one-woman-to-undergo-abortions-investigation-focusing-on-hospitals)