---
title: "പഞ്ചാബ് വെള്ളപ്പൊക്കം: കോളേജുകൾ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബർ 3 വരെ അവധി പ്രഖ്യാപിച്ചു"
english_title: "Punjab floods: Holiday declared for all educational institutions including colleges till September 3"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312367/punjab-floods-holiday-declared-for-all-educational-institutions-including-colleges-till-september-3"
published_at: "2025-09-01T13:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b54d3aa460a_panjab.jpg"
keywords: []
---

# പഞ്ചാബ് വെള്ളപ്പൊക്കം: കോളേജുകൾ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബർ 3 വരെ അവധി പ്രഖ്യാപിച്ചു

> **Lead Summary:** പഞ്ചാബിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ കോളേജുകൾക്കും സർവകലാശാലകൾക്കും പോളിടെക്നിക് സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 3 വരെ അവധി പ്രഖ്യാപിച്ചു.

## Article Content

പഞ്ചാബിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ കോളേജുകൾക്കും സർവകലാശാലകൾക്കും പോളിടെക്നിക് സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 3 വരെ അവധി പ്രഖ്യാപിച്ചു.

> വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് ബെയിൻസ് എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. “കഴിഞ്ഞ രാത്രി മുതൽ പഞ്ചാബിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ കാരണം എല്ലാ കോളേജുകൾക്കും സർവ്വകലാശാലകൾക്കും പോളിടെക്നിക് സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 3 വരെ അവധിയായിരിക്കും”. വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് ഞായറാഴ്ച തന്നെ എല്ലാ സ്കൂളുകൾക്കും സെപ്റ്റംബർ 3 വരെ സർക്കാർ അവധി നീട്ടിയിരുന്നു. നേരത്തെ, ഓഗസ്റ്റ് 27 മുതൽ 30 വരെ എല്ലാ സ്കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാത്രി മുതൽ പഞ്ചാബിലെ പല ജില്ലകളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312367/punjab-floods-holiday-declared-for-all-educational-institutions-including-colleges-till-september-3)