---
title: "തലയിൽ കൈവെച്ച് പോകും ......; സംസ്ഥാനത്ത് 77,000 കടന്ന് സ്വര്‍ണവില"
english_title: "Gold prices are soaring in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312328/gold-prices-are-soaring-in-the-state"
published_at: "2025-09-01T11:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b53084b5e7f_gold.jpg"
keywords: []
---

# തലയിൽ കൈവെച്ച് പോകും ......; സംസ്ഥാനത്ത് 77,000 കടന്ന് സ്വര്‍ണവില

> **Lead Summary:** സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെ 77,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 77,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 9705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

## Article Content

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെ 77,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 77,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 9705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312328/gold-prices-are-soaring-in-the-state)