---
title: "കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, മൃതദേഹം കുരുങ്ങിയത് മത്സ്യബന്ധന വലയിൽ"
english_title: "The body of one of the students who went missing while swimming in the sea has been found entangled in a fishing net"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312308/the-body-of-one-of-the-students-who-went-missing-while-swimming-in-the-sea-has-been-found-entangled-in-a-fishing-net"
published_at: "2025-09-01T10:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b525c7ab4e5_dfdf.jpg"
keywords: []
---

# കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, മൃതദേഹം കുരുങ്ങിയത് മത്സ്യബന്ധന വലയിൽ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഭിജിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർത്ഥിയാണ്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഭിജിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർത്ഥിയാണ്.

രാവിലെ പുത്തൻതോപ്പ് കടലിൽ മത്സ്യബന്ധന വലയിൽ കുരുങ്ങിയാണ് അഭിജിത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. മര്യനാട് എത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്.

കടലിൽ മുങ്ങിത്താഴ്ന്ന മൂന്നു പേരിൽ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. നബീൽ, അഭിജിത് എന്നിവരെയാണ് തിരയിൽപെട്ട് കാണാനായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312308/the-body-of-one-of-the-students-who-went-missing-while-swimming-in-the-sea-has-been-found-entangled-in-a-fishing-net)