---
title: "വിമാനത്തിനുള്ളിൽ വെച്ച്  മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം"
english_title: "The chargesheet in the case of an attempt to assassinate the Chief Minister in a dignified manner does not have central approval."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312297/the-chargesheet-in-the-case-of-an-attempt-to-assassinate-the-chief-minister-in-a-dignified-manner-does-not-have-central-approval"
published_at: "2025-09-01T08:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b51123ab39b_case.jpg"
keywords: []
---

# വിമാനത്തിനുള്ളിൽ വെച്ച്  മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം

> **Lead Summary:** വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല. വിമാന സുരക്ഷാനിയമം കേസിൽ നിലനിൽക്കില്ലെന്ന് കേന്ദ്രം പറയുന്നു. കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം, കേസിലെ തുടർ നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി. സംഭവം നടന്ന് 3 വർഷത്തിന് ശേഷമാണ് അനുമതി നിഷേധിക്കുന്നത്. ഏവിയേഷൻ നിയമം ചുമത്തിയതിനാലാണ് കേന്ദ്രാനുമതി തേടിയത്. യൂത്ത് കോൺഗ്രസുകാരാണ് കേസിലെ പ്രതികൾ.

## Article Content

വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല. വിമാന സുരക്ഷാനിയമം കേസിൽ നിലനിൽക്കില്ലെന്ന് കേന്ദ്രം പറയുന്നു. കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം, കേസിലെ തുടർ നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി. സംഭവം നടന്ന് 3 വർഷത്തിന് ശേഷമാണ് അനുമതി നിഷേധിക്കുന്നത്. ഏവിയേഷൻ നിയമം ചുമത്തിയതിനാലാണ് കേന്ദ്രാനുമതി തേടിയത്. യൂത്ത് കോൺഗ്രസുകാരാണ് കേസിലെ പ്രതികൾ.

അതേസമയം പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ ഇത്രയും കടുത്ത നടപടി ആവശ്യമില്ലായിരുന്നുവെന്ന് എ ഗ്രൂപ്പ്. നടപടിയിൽ മുതിർന്ന നേതാക്കൾക്ക് അടക്കം കടുത്ത അതൃപ്തിയുണ്ട്. വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടി കടുത്തതാണെന്നും ആരോപണം അംഗീകരിച്ചത് പോലുള്ള സമീപനം സിപിഎമ്മിന് ആയുധമായെന്നുമാണ് വിലയിരുത്തൽ.

ഇതുവരെ രേഖമൂലമുള്ള പരാതി ഇല്ലെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. എന്നാൽ നടപടി അനിവാര്യമായിരുന്നെന്നാണ് വി.ഡി സതീശനെ പിന്തുണയ്ക്കുന്നവർ പറയുന്നത്. പാർട്ടിയുടെ മുഖം രക്ഷിക്കാൻ നടപടിയിലൂടെ സാധിച്ചെന്നും സതീശൻ വിഭാഗം പറയുന്നു. സസ്പെൻഡ് ചെയ്തിട്ടും പ്രതിപക്ഷ നേതാവിനെതിരെ പോലും പ്രതിഷേധം ഉണ്ടായെന്നും നിയമസഭയിൽ രാഹുലിനെ സംരക്ഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312297/the-chargesheet-in-the-case-of-an-attempt-to-assassinate-the-chief-minister-in-a-dignified-manner-does-not-have-central-approval)