---
title: "അമീബിക് മസ്തിഷ്കജ്വരം; വീണ്ടും മരണം, മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പിന്നാലെ മധ്യവയസ്കയും മരിച്ചു"
english_title: "Amebic encephalitis a middle-aged woman dies after a three-month-old baby"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312284/amebic-encephalitis-a-middle-aged-woman-dies-after-a-three-month-old-baby"
published_at: "2025-09-01T07:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b4f9b3cc398_amebic.jpg"
keywords: []
---

# അമീബിക് മസ്തിഷ്കജ്വരം; വീണ്ടും മരണം, മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പിന്നാലെ മധ്യവയസ്കയും മരിച്ചു

> **Lead Summary:** **കോഴിക്കോട് : **അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മലപ്പുറം കാപ്പിൽ സ്വദേശിയായ കണ്ണമംഗലം ചേറൂർ കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല യാണ് മരിച്ചത്. ജൂലൈ ഏഴിന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തുടങ്ങിയിരുന്നു.

## Article Content

**കോഴിക്കോട് : **അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മലപ്പുറം കാപ്പിൽ സ്വദേശിയായ കണ്ണമംഗലം ചേറൂർ കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല യാണ് മരിച്ചത്. ജൂലൈ ഏഴിന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തുടങ്ങിയിരുന്നു.

എന്നാൽ രോഗം ഭേദമാവാതെയായതോടെ ആഗസ്ത് ഒന്നിന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ആഗസ്ത് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.മെഡിക്കൽ കോളേജിലേക്ക് അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ഇന്നലെ  തന്നെ സംസ്കരിച്ചിരുന്നു. ഇവർക്ക് രോഗം ബാധിച്ചത് വീടിന് സമീപത്തെ കുളത്തിൽ നിന്നാണെന്ന് അധികൃതർ അറിയിച്ചു.

അതിനിടെ അമീബിക് മസ്തിഷ ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിൻ്റെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്.

പനിയുമായി മെഡിക്കൽകോളജിലെത്തിയ കുട്ടിയുടെ ശ്രവം വിശദപരിശോധനക്ക് അയക്കുകയും അമീബിക് മസ്തിഷ്‍കജ്വരം സ്ഥിരീകരിക്കുകയുമായിരുന്നു. കുട്ടിക്ക് എവിടെ നിന്ന് രോഗം വന്നുവെന്ന് ആശങ്ക ഉയർന്നിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വീട്ടിലെ കിണറ്റിലെ വെള്ളത്തിൽ നിന്നാണ് രോഗം വന്നതെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ കുടുംബത്തിലെ മറ്റാർക്കും രോഗലക്ഷണങ്ങളില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312284/amebic-encephalitis-a-middle-aged-woman-dies-after-a-three-month-old-baby)