---
title: "നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു"
english_title: "A young man fell off a scooter and died after being hit by a bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312264/a-young-man-fell-off-a-scooter-and-died-after-being-hit-by-a-bus"
published_at: "2025-08-31T22:23:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68b47e3a8991c_fff.jpg"
keywords: []
---

# നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു

> **Lead Summary:** **ആറാട്ടുപുഴ: ( **[www.truevisionnews.com]** )** കടലാക്രമണത്തെ തുടർന്ന് റോഡിലേക്ക് കയറിക്കിടക്കുന്ന മണലിൽ കയറി നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നും വീണ യുവാവ് ബസ് കയറി മരിച്ചു. ആറാട്ടുപുഴ കോണിപ്പറമ്പിൽ താജുദ്ദീൻ മുസ്‌ലിയാരുടെ ( വീയപുരം മങ്കോട്ടച്ചിറ തൈക്കാവ് ഇമാം) മകൻ മിഥിലാജാണ് മരിച്ചത്. കാർത്തിക ജങ്ഷന് തെക്ക് ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം.

## Article Content

**ആറാട്ടുപുഴ: ( **[www.truevisionnews.com]** )** കടലാക്രമണത്തെ തുടർന്ന് റോഡിലേക്ക് കയറിക്കിടക്കുന്ന മണലിൽ കയറി നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നും വീണ യുവാവ് ബസ് കയറി മരിച്ചു. ആറാട്ടുപുഴ കോണിപ്പറമ്പിൽ താജുദ്ദീൻ മുസ്‌ലിയാരുടെ ( വീയപുരം മങ്കോട്ടച്ചിറ തൈക്കാവ് ഇമാം) മകൻ മിഥിലാജാണ് മരിച്ചത്. കാർത്തിക ജങ്ഷന് തെക്ക് ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം.

ബസ്റ്റാൻഡ് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുമ്പോൾ മണ്ണിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് റോഡിലേക്ക് വീണ മിഥിലാജിന്റെ ദേഹത്തുകൂടി ഈ റൂട്ടിൽ ഓടുന്ന പത്മം എന്ന സ്വകാര്യ ബസ് കയറി ഇറങ്ങുകയായിരുന്നു.

ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറാട്ടുപുഴ എ. ആർ. സ്കൂട്ടർ വർക്ക് ഷോപ്പിലെ ജോലിക്കാരനായിരുന്നു മിഥിലാജ്. മാതാവ്: മുംതാസ്. സഹോദരി: മിസ് രിയ. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312264/a-young-man-fell-off-a-scooter-and-died-after-being-hit-by-a-bus)