തൃശൂർ : ( www.truevisionnews.com ) തൃശൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. കുന്നംകുളം മങ്ങാട് കുറുമ്പൂർ വീട്ടിൽ മിഥുനാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് ആറുമണിയോടെ മളോർകടവ് കോതൊട്ട് അമ്പലത്തിന് സമീപത്താണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, രാകേഷ്, അരുൺ എന്നിവരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.
ലഹരിക്കടിമകളായ പ്രതികൾ മിഥുന്റെ സഹോദരനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായി മിഥുനുമായി തർക്കം ഉണ്ടാക്കി കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് വിവരം.
അതേസമയം കോഴിക്കോട് കൂരാച്ചുണ്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ലഹരി മാഫിയ സംഘം ആക്രമിച്ചു. ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗം നന്ദ കിഷോര്‍ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ആഷില്‍ ഷൈബിന്‍, എന്നിവര്‍ക്കാണ് ആക്രമത്തില്‍ പരുക്കേറ്റത്. കൂരാച്ചുണ്ട് ഓഞ്ഞിലിലാണ് സംഭവം. നാല് പ്രതികളാണ് ആക്രമണത്തിന് പിന്നില്‍. സജിത,ദാമോദരന്‍, ബിനു, ബോബി എന്നിവര്‍ക്കെതിരെയാണ് കൂരാച്ചുണ്ട് പൊലീസ് .കേസെടുത്തത്.
Content Highlight: CPM branch secretary hacked and injured in Thrissur




































