---
title: "കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്"
english_title: "A tree fell on a car driving towards Kozhikode a major disaster was averted by a narrow margin"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312256/a-tree-fell-on-a-car-driving-towards-kozhikode-a-major-disaster-was-averted-by-a-narrow-margin"
published_at: "2025-08-31T21:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b46dc837f67_klklnjk.jpg"
keywords: []
---

# കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് അപകടം. കുന്നമംഗലം മുക്കം റോഡിലെ ചെത്തുകടവിലാണ് അപകടം നടന്നത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തുരങ്കപാതയുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നുപോയ പാതയിലാണ് മരംവീണത്. റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് അപകടം. കുന്നമംഗലം മുക്കം റോഡിലെ ചെത്തുകടവിലാണ് അപകടം നടന്നത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തുരങ്കപാതയുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നുപോയ പാതയിലാണ് മരംവീണത്. റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

അതേസമയം പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ നടുവണ്ണൂരില്‍ ബൈക്ക് ബസിലിടിച്ച് 2 യുവാക്കള്‍ക്ക് പരിക്ക്. നടുവണ്ണൂര്‍ ജവാന്‍ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് സമീപം ഉന്ന് ഉച്ചക്ക് 1.25 ഓടെയാണ് അപകടം ഉണ്ടായത്.

കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന മിയ ബസിന് എതിരെ വന്ന കെഎല്‍ 56 ജി 3243 നമ്പര്‍ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. വളവ് തിരിയുമ്പോള്‍ ചെരിഞ്ഞ ബൈക്ക് നേരെ ബസിന് ഇടിക്കുകയായിരുന്നു വെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

യുവാക്കളുടെ പരുക്ക് ഗുരുതരമാണെന്ന് കരുതുന്നു. ഇരുവരെയും ഉടന്‍ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312256/a-tree-fell-on-a-car-driving-towards-kozhikode-a-major-disaster-was-averted-by-a-narrow-margin)