---
title: "കാണാതായിട്ട് രണ്ടാഴ്ച, തിരുവല്ലയിലെ അമ്മയുടെയും മക്കളുടെയും തിരോധാനം; റീനയുടെ ഭര്‍ത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Mother and children missing case in Thiruvalla Reena's husband found dead "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312249/mother-and-children-missing-case-in-thiruvalla-reenas-husband-found-dead"
published_at: "2025-08-31T20:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b462d049c29_missing_case.jpg"
keywords: []
---

# കാണാതായിട്ട് രണ്ടാഴ്ച, തിരുവല്ലയിലെ അമ്മയുടെയും മക്കളുടെയും തിരോധാനം; റീനയുടെ ഭര്‍ത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നതിനിടെ റീനയുടെ ഭര്‍ത്താവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അനീഷ് മാത്യു ആണ് മരിച്ചത്. കവിയൂരിലെ വീട്ടിലാണ് അനീഷിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കണ്ടെത്താൻ അന്വേഷണത്തിന് പ്രത്യേക സംഘത്തെ എസ്പി നിയോഗിച്ചിരുന്നു. റീനയും മക്കളും ബസിലടക്കം യാത്ര ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

## Article Content

തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നതിനിടെ റീനയുടെ ഭര്‍ത്താവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അനീഷ് മാത്യു ആണ് മരിച്ചത്. കവിയൂരിലെ വീട്ടിലാണ് അനീഷിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കണ്ടെത്താൻ അന്വേഷണത്തിന് പ്രത്യേക സംഘത്തെ എസ്പി നിയോഗിച്ചിരുന്നു. റീനയും മക്കളും ബസിലടക്കം യാത്ര ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

അന്വേഷണം തുടരുന്നതിനിടെയാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനീഷും റീനയും തമ്മിലുള്ള കുടുംബപ്രശ്നം നേരത്തെ ബന്ധുക്കൾ ഇടപെട്ടാണ് പരിഹരിച്ചത്. ഈ മാസം പതിനേഴിനാണ് റീനയെയും മക്കളെയും കാണാതായത്. എന്നാൽ, രണ്ടു ദിവസത്തിന് ശേഷമാണ് വിവരം അറിയിച്ചതെന്നാണ് റീനയുടെ ബന്ധുക്കൾ പറഞ്ഞിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312249/mother-and-children-missing-case-in-thiruvalla-reenas-husband-found-dead)