---
title: "കോഴിക്കോട് ബാലുശ്ശേരിയിൽ പൊലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം ജീവനൊടുക്കാൻ ശ്രമം; യുവതിയെ പൊലീസെത്തി രക്ഷപ്പെടുത്തി"
english_title: "Attempted suicide after being reported to police station in Balussery Kozhikode Police rescue woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312230/attempted-suicide-after-being-reported-to-police-station-in-balussery-kozhikode-police-rescue-woman"
published_at: "2025-08-31T17:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b43b7985d16_gfhfghfg.jpg"
keywords: []
---

# കോഴിക്കോട് ബാലുശ്ശേരിയിൽ പൊലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം ജീവനൊടുക്കാൻ ശ്രമം; യുവതിയെ പൊലീസെത്തി രക്ഷപ്പെടുത്തി

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) ** ബാലുശ്ശേരിയിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞശേഷം വീട്ടിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. കണ്ണാടിപ്പൊയില്‍ സ്വദേശിനിയായ യുവതിയെയാണ് ബാലുശ്ശേരി പൊലീസ് എത്തി രക്ഷപ്പെടുത്തിയത്. പയ്യോളി പൊലീസ് സ്റ്റേഷനിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ യുവതി ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) ** ബാലുശ്ശേരിയിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞശേഷം വീട്ടിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. കണ്ണാടിപ്പൊയില്‍ സ്വദേശിനിയായ യുവതിയെയാണ് ബാലുശ്ശേരി പൊലീസ് എത്തി രക്ഷപ്പെടുത്തിയത്. പയ്യോളി പൊലീസ് സ്റ്റേഷനിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ യുവതി ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു.

വാതിൽ ചവിട്ടിപ്പൊളിച്ചാണ് ഉദ്യോഗസ്ഥർ വീടിനകത്ത് കയറിയത്. ഉടൻ തന്നെ യുവതിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയും തുടർന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

യുവതിയുടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞും വീട്ടിലുണ്ടായിരുന്നു. കുഞ്ഞിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം കുടുംബങ്ങൾക്ക് കൈമാറി. ഇസ്പെക്ടർ ദിനേശ് ടി പി, എ എസ് ഐ സുജാത, സീനിയർ പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജെംഷീർ, അനൂപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312230/attempted-suicide-after-being-reported-to-police-station-in-balussery-kozhikode-police-rescue-woman)