---
title: "പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം: രണ്ട് പേര്‍ ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്"
english_title: "Explosion at fireworks factory Two killed five injured lucknow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312214/explosion-at-fireworks-factory-two-killed-five-injured-lucknow"
published_at: "2025-08-31T16:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b4270d83703_fgfgf.jpg"
keywords: []
---

# പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം: രണ്ട് പേര്‍ ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്

> **Lead Summary:** **ലക്നൗ: ( **[www.truevisionnews.com]** )** വീട്ടിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നതിന് പിന്നാലെ അഞ്ച് പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. ഇവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

## Article Content

**ലക്നൗ: ( **[www.truevisionnews.com]** )** വീട്ടിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നതിന് പിന്നാലെ അഞ്ച് പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. ഇവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വിശാഖ് ജി അറിയിച്ചു. ബാക്കിയുള്ള മൂന്ന് പേരുടെ നില തൃപ്തികരമാണ്. സ്ഫോടനം വലുതായതിനാല്‍ സമീപത്തെ വീടുകളെയും ബാധിച്ചു. സ്ഫോടനം നടന്ന വീടിന് പുറമെ മറ്റ് നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.

പരിക്കേറ്റവർക്ക് വൈദ്യസഹായം ഉറപ്പാക്കുന്നതാണ് തങ്ങളുടെ ആദ്യത്തെ മുൻഗണനയെന്ന് ജില്ലാ അദ്ദേഹം പറഞ്ഞു. സംഭവത്തിൻ്റെ കാരണം അന്വേഷിക്കുകയാണെന്നും വീ‍ഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312214/explosion-at-fireworks-factory-two-killed-five-injured-lucknow)