---
title: "കോഴിക്കോട് നടുവണ്ണൂരിൽ ബൈക്ക് ബസിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്"
english_title: "Two youths injured after bike hits bus in Naduvannur Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312209/two-youths-injured-after-bike-hits-bus-in-naduvannur-kozhikode"
published_at: "2025-08-31T15:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b4225278dc4_ghfghfght.jpg"
keywords: []
---

# കോഴിക്കോട് നടുവണ്ണൂരിൽ ബൈക്ക് ബസിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

> **Lead Summary:** **നടുവണ്ണൂര്‍(കോഴിക്കോട്) : ( **[www.truevisionnews.com]** )** പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ നടുവണ്ണൂരില്‍ ബൈക്ക് ബസിലിടിച്ച് 2 യുവാക്കള്‍ക്ക് പരിക്ക്. നടുവണ്ണൂര്‍ ജവാന്‍ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് സമീപം ഉന്ന് ഉച്ചക്ക് 1.25 ഓടെയാണ് അപകടം ഉണ്ടായത്.

## Article Content

**നടുവണ്ണൂര്‍(കോഴിക്കോട്) : ( **[www.truevisionnews.com]** )** പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ നടുവണ്ണൂരില്‍ ബൈക്ക് ബസിലിടിച്ച് 2 യുവാക്കള്‍ക്ക് പരിക്ക്. നടുവണ്ണൂര്‍ ജവാന്‍ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് സമീപം ഉന്ന് ഉച്ചക്ക് 1.25 ഓടെയാണ് അപകടം ഉണ്ടായത്.

കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന മിയ ബസിന് എതിരെ വന്ന കെഎല്‍ 56 ജി 3243 നമ്പര്‍ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. വളവ് തിരിയുമ്പോള്‍ ചെരിഞ്ഞ ബൈക്ക് നേരെ ബസിന് ഇടിക്കുകയായിരുന്നു വെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

യുവാക്കളുടെ പരുക്ക് ഗുരുതരമാണെന്ന് കരുതുന്നു. ഇരുവരെയും ഉടന്‍ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312209/two-youths-injured-after-bike-hits-bus-in-naduvannur-kozhikode)